മിനിലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചുവേങ്ങേരി: മിനിലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കുണ്ടുപറമ്പ് മൊകവൂർ വളപ്പിൽ ജനാർദനൻ നായരാണ് (61) മരിച്ചത്. മലാപ്പറമ്പ് - വെങ്ങളം ബൈപാസിൽ മൊകവൂർ ജങ്ഷനു സമീപമാണ് ശനിയാഴ്ച രാവിലെയാണ് അപകടം. വീട്ടിൽ നിന്ന് സ്കൂട്ടറിൽ കുണ്ടുപറമ്പിലേക്ക് പോകുകയായിരുന്ന ജനാർദനൻ നായരെ വെങ്ങളം ഭാഗത്തേക്കു പോകുന്ന മിനി ലോറിയാണ് ഇടിച്ചത്. കെ.ടി.സി.യിൽ ഡ്രൈവറായി വിരമിച്ചതാണ് ജനാർദനൻ നായർ. ഭാര്യ: രാധ. മക്കൾ: ധന്യ, അപർണ. മരുമക്കൾ: ധിബീഷ്, ജിനീഷ്. സഹോദരങ്ങൾ: വിജയൻ, രാധാകൃഷ്ണൻ, ഗോപി, ബാബു, തങ്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.