മാവൂർ: കഴിഞ്ഞ ദിവസം കാണാതായ യുവാവിെൻറ മൃതദേഹം ചെറൂപ്പ ചേറാടി കടവിൽ ചെറുപുഴയിൽ കണ്ടെത്തി. ചെറൂപ്പ അത്തിക്കോട് മീത്തൽ ജയനിഷിെൻറ (33) മൃതദേഹമാണ് പുഴയിൽ കണ്ടത്. തിങ്കളാഴ്ച രാവിലെ ഭാര്യാവീട്ടിൽനിന്ന് ജോലിക്ക് ഇറങ്ങിയ ജയനീഷ് ചൊവ്വാഴ്ച വൈകീട്ടും എത്താത്തതിനെതുടർന്ന് നാട്ടുകാർ അന്വേഷണം തുടങ്ങിയിരുന്നു. തിരച്ചിലിൽ ജയനിഷിെൻറ ബൈക്കും പഴ്സും വാച്ചും ചെറൂപ്പ -ഊർക്കടവ് റോഡിൽ പള്ളിക്കൽ കടവിനു സമീപം പുഴയോരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ബുധനാഴ്ച രാവിലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. കൽപ്പണിക്കാരനാണ്. ഭാര്യ: രഞ്ജു. പിതാവ്: പരേതനായ അയ്യപ്പൻ. മാതാവ്: സരോജിനി. സഹോദരങ്ങൾ: ജയൻ (പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഓഫിസ്), ജഗദീഷ് (മിംസ് ഹോസ്പിറ്റൽ), ജയേഷ് (ഡ്രൈവർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.