പേരാമ്പ്ര: എരവട്ടൂര്‍ പള്ളിയറ ക്ഷേത്രത്തിനു സമീപം തേക്കില്‍ രാജന് (55) കുഴഞ്ഞുവീണ് മരിച്ചു. രാവിലെ പത്തുമണിയോടെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകനും കുട്ടോത്ത് മഹാത്മാ ജനശ്രീ സംഘം അംഗവുമാണ്. ഭാര്യ: മോളി (നഴ്സിങ് അസിസ്റ്റൻറ്, കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം). മക്കള്‍: ജിഷ്ണു (ഡയാലിസിസ് സെൻറര്‍, കുറ്റ്യാടി), വിഷ്ണു. സഹോദരങ്ങള്‍: ബാലന്, കമല, ഗീത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.