ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചുപ​യ്യോ​ളി: കൂ​ട്ടു​കാ​രോ​ട​പ്പം ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. അ​യ​നി​ക്കാ​ട് സേ​വ​ന​ന​ഗ​റി​ൽ വ​ലി​യ​പ​റ​മ്പ​ത്ത് ദേ​വ​രാ​ജ​െൻറ മ​ക​ൻ ആ​ദി​ത്യ​നാ​ണ്​ (18) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. നീ​ന്ത​ലി​നി​ട​യി​ൽ തി​ര​യി​ൽ​പെ​ട്ട ആ​ദി​ത്യ​നെ തി​ര​ച്ചി​ലി​നു​ശേ​ഷം ക​ണ്ടെ​ത്തി പ​യ്യോ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ശേ​ഷം വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല . കോ​ഴി​ക്കോ​ട് പോ​ളി​ടെ​ക്നി​ക്കി​ൽ ടൂ​ൾ ആ​ൻ​ഡ്​ ഡൈ ​കോ​ഴ്സി​ന് പ്ര​വേ​ശ​നം ല​ഭി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. മാ​താ​വ്: ഷി​ബി​ല. സ​ഹോ​ദ​രി: പാ​ർ​വ​ണ (തൃ​ക്കോ​ട്ടൂ​ർ യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി). 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.