Posted On
date_range Updated On
date_range വനിത ട്വന്‍റി20: ഇന്ത്യ സെമിയിൽ; തുടർച്ചയായ മൂന്നാം ഗ്രൂപ്പ് മത്സരത്തിലും ജയം
മെൽബൺ: വനിത ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ. ന്യൂസിലൻഡിനെ 3 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശം. ആസ്ട്രേലിയയെയും (17 റൺസ്) ബംഗ്ലാദേശിനെയും (18 റൺസ്) അനായാസം തോൽപിച്ച ഇന്ത്യയുടെ ഹാട്രിക് വിജയമാണിത്.
മൂന്ന് മത്സരങ്ങളിൽനിന്നായി ആറ് പോയന്റുമായി അഞ്ചു ടീമുകളടങ്ങുന്ന ഗ്രൂപ് ‘എ’യിൽ നിലവിൽ ഒന്നാമതാണ് ടീം ഇന്ത്യ.
133 റൺസെടുത്ത ഇന്ത്യ സ്പിന്നർമാരുടെ ബലത്തിലാണ് വിജയം നേടിയത്. മുൻനിര ബാറ്റ്സ്വുമൺമാരിൽ കൗമാരക്കാരി ശഫാലി വർമ മികച്ച ഫോം ന്യൂസിലൻഡിനെതിരെയും പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.