Posted On
date_range Updated On
date_range മലയാളികളുടെ സ്വന്തം മഞ്ജു വാര്യര്‍
കലോത്സവ വേദികള്‍ മലയാളിക്ക് നല്‍കിയ സംഭാവനയാണ് നടി മഞ്ജു വാര്യര്‍. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ രണ്ടു തവണയാണ് മഞ്ജു കലാതിലകമായത്. ആറാം ക്ലാസ് മുതല്‍ തുടര്‍ച്ചയായി സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തു. ഒരുതവണ മാത്രമാണ് വിട്ടുനില്‍ക്കേണ്ടി വന്നത്.
കലോത്സവ വേദിയിൽ മഞ്ജു വാരിയർ
മഞ്ജുവിന്‍െറ പഠനം കണ്ണൂരിലായിരുന്നു. കണ്ണൂര്‍ ചിന്മയ വിദ്യാലയത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് മഞ്ജു ആദ്യമായി കലാതിലകമാകുന്നത്. കണ്ണൂര്‍ മേലെ ചൊവ്വ ഗവ. എച്ച്.എസ്.എസിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ വീണ്ടും കലാതിലകമായി. 1995ല്‍ മഞ്ജു രണ്ടാമത് കലാതിലകമായപ്പോള്‍ കണ്ണൂരിലാണ് കലോത്സവം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.