????? ????

ആ ശ്വാസകോശം നിലച്ചു; ഗോപൻ നായർ ഇനി ഓർമ

ന്യൂഡൽഹി: ആകാശവാണി ഡൽഹി നിലയത്തിൽ ദീർഘകാലം മലയാള വിഭാഗം മേധാവിയും വാർത്താവതാരകനുമായിരുന്ന എസ്​. ഗോപിനാഥൻ ന ായർ (ഗോപൻ -79) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന്​ ഏതാനും ദിവസമായി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികി ത്സയിലായിരുന്നു. സംസ്​കാരം ചൊവ്വാഴ്​ച വൈകിട്ട്​ ഡൽഹിയിൽ​.

ആകാശവാണി ഡൽഹി മലയാള വാർത്തവിഭാഗത്തിൽ 39 വർഷം പ്രവർത്തിച്ച ഗോപൻ, മലയാളം ബുള്ളറ്റിനുകളിലൂടെ ശ്രോതാക്കളുടെ പരിചിത ശബ്​ദമായിരുന്നു. ശബ്​ദഗാംഭീര്യമാണ്​ ഗോപനെ വാർത്താവതരണത്തിൽ ശ്രദ്ധേയനാക്കിയത്​. വിരമിച്ച ശേഷം ഒ​േട്ടറെ പരസ്യങ്ങൾക്കും ശബ്​ദം നൽകിയിട്ടുണ്ട്​. ‘ശ്വാസകോശം സ്​പോഞ്ചു പോലെയാണ്​’ എന്നു തുടങ്ങുന്ന പരസ്യവാചകം ഏറെ ശ്രദ്ധ നേടിയിരുന്നു.

തിരുവനന്തപുരം ​പൊലീസ്​ ആസ്​ഥാനത്തിനടുത്ത റോസ്​കോട്ട്​ തറവാട്ടിൽ ജനിച്ച ഗോപൻ, വിഖ്യാത സാഹിത്യകാരൻ സി.വി. രാമൻ പിള്ളയുടെ കൊച്ചുമകനും സിനിമ നടൻ അടൂർ ഭാസിയുടെ അനന്തരവനുമാണ്​. കേരള സർവകലാശാലയിൽനിന്ന്​ എം.എ ഹിസ്​റ്ററി പാസായി ഡൽഹിക്ക്​ പുറപ്പെട്ട ഗോപൻ 1961ലാണ്​ ആകാശവാണിയിൽ ചേർന്നത്​. തുടക്കത്തിൽ താൽക്കാലിക ന്യൂസ്​ റീഡറായിരുന്നു.

ഡൽഹിയിൽ കേന്ദ്ര ഇൻഫർമേഷൻ വകുപ്പിൽ ഒാഫിസറായിരുന്നു അമ്മാവൻ റോസ്​കോട്ട്​ കൃഷ്​ണ പിള്ള. നിഖിൽ ചക്രവർത്തിയുടെ മെയിൻ സ്​ട്രീമിൽ മാധ്യമ ട്രെയിനിയായി. അതിനു ശേഷമാണ്​ ആകാശവാണിയിൽ എത്തിയത്. ഭാര്യ: രാധ. മകൻ: പ്രമോദ്​

Tags:    
News Summary - Akashavani artist Gopan Nair passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.