Posted On
date_range Updated On
date_range ഐശ്വര്യ റായിക്കും ജയ ബച്ചനും കോവിഡില്ല
മുംബൈ: അമിതാഭ് ബച്ചെൻറ ഭാര്യ ജയ ബച്ചെൻറയും മരുമകൾ ഐശ്വര്യ റായി ബച്ചെൻറയും കോവിഡ് ഫലം നെഗറ്റീവ്. ഇരുവരുടെയും ഫലം ഞായറാഴ്ചയാണ് പുറത്തുവന്നത്. നേരത്തെ, അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഐശര്യ-അഭിേഷക് ദമ്പതികളുടെ മകൾ ആരാധ്യയുടെയും ഫലം നെഗറ്റീവാണ്.
അമിതാഭ് ഭച്ചന് കോവിഡ് ബാധിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. പിതാവിെൻറ ഫലത്തിനു പിന്നാലെ അഭിഷേകിെൻറതും പോസറ്റീവ് ആവുകയായിരുന്നു. ഇരുവരും മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ബച്ചൻ കുടുംബവുമായി ബന്ധപെട്ടവരുടെ സാമ്പ്ൾ ശേഖരിച്ചിട്ടുണ്ട്. കുടുംബവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്ക് രോഗം ബാധിച്ചിട്ടുണ്ടോയെന്ന് രണ്ടു ദിവസത്തിനുള്ളിൽ അറിയാം. ഇവരുടെ ജൽസ ബംഗ്ലാവ് അണുവിമുക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.