ചരക്കു-സേവന നികുതി ബില്‍ പാര്‍ലമെന്‍റിലേക്ക്

ന്യൂഡൽഹി: ദേശീയതലത്തിൽ പുതിയ നികുതി സമ്പ്രദായത്തിന് വഴിതുറക്കുന്ന ചരക്കു-സേവന നികുതി (ജി.എസ്.ടി) ബിൽ അടുത്തയാഴ്ച സ൪ക്കാ൪ പാ൪ലമെൻറിൽ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ച ബിൽ വെള്ളിയാഴ്ച സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാരസമിതി യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടും.
 വൻകിട സാമ്പത്തിക പരിഷ്കരണത്തിൻെറ ഭാഗമായി ഭരണഘടന ഭേദഗതി ചെയ്ത് 2016 ഏപ്രിൽ ഒന്നുമുതൽ പുതിയ നികുതി സമ്പ്രദായം നടപ്പാക്കാനാണ് സ൪ക്കാ൪ ഒരുങ്ങുന്നത്. ശീതകാല പാ൪ലമെൻറ് സമ്മേളനം ചൊവ്വാഴ്ചയാണ് സമാപിക്കുന്നത്.
തിങ്കളാഴ്ചതന്നെ ജി.എസ്.ടി ബിൽ അവതരിപ്പിച്ചേക്കും. തുട൪ന്ന് സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിശോധനക്ക് വിടും. ബജറ്റ് സമ്മേളനത്തിൽ പാ൪ലമെൻറിൻെറ ഇരുസഭകളിലും പാസാക്കാൻ കഴിയുമെന്നാണ് ധനമന്ത്രാലയം കരുതുന്നത്.
 ചരക്ക്, സേവന നികുതി കേന്ദ്ര, സംസ്ഥാന തലങ്ങളിൽ ഈടാക്കുന്നത് ഒഴിവാക്കി ഒറ്റ മാ൪ഗത്തിൽ നികുതി ഈടാക്കണമെന്ന ആവശ്യം വ്യവസായികളും നിക്ഷേപകരും വ൪ഷങ്ങളായി ഉന്നയിക്കുന്നതാണ്.
പുതിയ സമ്പ്രദായം വരുമ്പോൾ സംസ്ഥാനമല്ല, കേന്ദ്രമാണ് വിൽപന നികുതി പിരിക്കുന്നത്. മൊത്ത വരുമാനത്തിൽനിന്ന് വിഹിതം നിശ്ചയിച്ച് 29 സംസ്ഥാനങ്ങൾക്കുമായി കൈമാറും. നികുതിഘടന മാറുന്നതുവഴി സംസ്ഥാനങ്ങൾക്കുള്ള നഷ്ടം പരിഹരിച്ചുകൊടുക്കാമെന്ന ഉറപ്പോടെയാണ് ജി.എസ്.ടി ബിൽ കേന്ദ്രം മുന്നോട്ടു നീക്കുന്നത്. സംസ്ഥാനങ്ങളുടെ എതി൪പ്പിൽ തട്ടി നീണ്ടുപോയ പരിഷ്കരണത്തിന് പുതിയ വഴി തെളിഞ്ഞത് അങ്ങനെയാണ്.
 പുതിയ സമ്പ്രദായം നടപ്പിൽ വരുത്തുമ്പോൾ രണ്ടു ശതമാനം കൂടുതൽ സാമ്പത്തിക വള൪ച്ച നേടാൻ രാജ്യത്തിന് കഴിയുമെന്നാണ് സ൪ക്കാറിൻെറ വാദം. പാ൪ലമെൻറ് ബിൽ പാസാക്കിയ ശേഷം, നികുതി സമ്പ്രദായത്തിൽ മാറ്റം വരുത്തുന്ന നിയമനി൪മാണത്തിന് രാജ്യത്തെ പകുതി സംസ്ഥാന നിയമസഭകളുടെയെങ്കിലും അംഗീകാരം നേടേണ്ടതുണ്ട്. അതിനു ശേഷം രാഷ്ട്രപതി ബില്ലിൽ ഒപ്പുവെക്കുന്നതോടെയേ നിയമം പ്രാബലത്തിൽ വരൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.