നൂറു രൂപയുടെ യാത്രക്കായി തള്ളിക്കയറ്റം: എയര്‍ഇന്ത്യ വെബ്സൈറ്റ് തകരാറിലായി

ന്യൂഡൽഹി: 100 രൂപക്ക് വിമാനയാത്ര പദ്ധതി പ്രഖ്യാപിച്ച എയ൪ ഇന്ത്യയുടെ വെബ്സൈറ്റ് ആളുകളുടെ അപ്രതീക്ഷിത തള്ളിക്കയറ്റം മൂലം തകരാറിലായി. ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാനയാത്ര വാഗ്ദാനം ചെയ്ത ബുധനാഴ്ച അ൪ധരാത്രി മുതലാണ് എയ൪ ഇന്ത്യയുടെ  വെബ്സൈറ്റ് തകരാറിലായത്.


ആഗ്സ്റ്റ് 27ന് മുതൽ 31വരെയാണ് ടിക്കറ്റ് ബുക്കിങ് കാലവധി. എയ൪ ഇന്ത്യാ വെബ്സൈറ്റിൽ മാത്രമേ  ടിക്കറ്റ് ബുക്കിങ്ങിന് സേവനം ലഭ്യമാക്കിയിട്ടുള്ളൂ എന്നതിനാൽ യാത്ര സ്വപ്നം കണ്ട പല൪ക്കും വെബ്സൈറ്റ് തകരാറിലായത് വിലങ്ങുതടിയായി.

2007 ആഗസ്റ്റ് 27 ന് എയ൪ ഇന്ത്യയും ഇന്ത്യൻ എയ൪ലൈൻസും ലയിച്ചതിൻെറ ഓ൪മ പുതുക്കിയാണ് പുതിയ ഓഫ൪. അഞ്ചു ദിവസത്തെ യാത്രാ സൗജന്യം പ്രഖ്യാപിച്ച എയ൪ ഇന്ത്യ, ഏതെല്ലാം റൂട്ടുകളിലാണിതെന്ന് പ്രഖ്യാപിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.