ഏഷ്യന്‍ ഗെയിംസ്: മലയാളി ആധിപത്യം

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിനുള്ള 50 അംഗ ഇന്ത്യൻ ടീമിൽ 20 മലയാളികൾ. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ അടുത്ത മാസം ആരംഭിക്കുന്ന മത്സരങ്ങൾക്കുള്ള പട്ടികയിൽ 30 പേ൪ വനിതകളാണ്. ഗ്ളാസ്ഗോ കോമൺവെൽത്ത് ഗെയിംസ്, ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് എന്നിവയിലെ പ്രകടനം പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയതെന്ന് സെലക്ഷൻ കമ്മിറ്റി അറിയിച്ചു. ടീമിൽ ഇടം കണ്ട മലയാളിയായ ട്രിപ്പ്ൾ ജംപ് താരം രഞ്ജിത് മഹേശ്വരി, ജംപിങ് താരം മയൂഖ ജോണി, ഷോട്ട്പുട്ട് താരം ഓംപ്രകാശ് സിങ് എന്നിവ൪ സെപ്റ്റംബ൪ 15ന് പ്രത്യേക ട്രയൽസിൽ യോഗ്യത തെളിയിച്ചാലേ ഇഞ്ചിയോണിലേക്കുള്ള സംഘത്തിലുണ്ടാകൂ. രാജ്യത്തിന് മെഡൽ സമ്മാനിക്കുമെന്ന് ഉറപ്പുള്ളവ൪ക്ക് മാത്രമാണ് അവസരം നൽകിയതെന്ന് അഖിലേന്ത്യ അത്ലറ്റിക്സ് ഫെഡറേഷൻ പ്രസിഡൻറ് സുമരിവാല പറഞ്ഞു. ടീമിൻെറ തുട൪ പരിശീലനം പട്യാലയിലെ എൻ.എസ്.എൻ.ഐ.എസിൽ നടക്കും. ഒളിമ്പ്യൻമാരായ ജി.എസ് രൺധാവ, ഷൈനി വിൽസൺ, മേഴ്സി കുട്ടൻ, ദേശീയ പരിശീലകൻ ബഹാദൂ൪ സിങ്, സഹ പരിശീലകൻ രാധാകൃഷ്ണൻ നായ൪ എന്നിവരടങ്ങിയ പാനലാണ് ടീമിനെ തെരഞ്ഞെടുത്തത്.

പുരുഷ വിഭാഗം
 400 മീറ്റ൪:
കുഞ്ഞുമുഹമ്മദ് (സ൪വീസസ്)
800 മീറ്റ൪:
സജീഷ് ജോസഫ് (റെയിൽവേ)
400 മീറ്റ൪ ഹ൪ഡ്ൽസ്
ജിതിൻ പോൾ (റെയിൽവേ)
ജോസഫ് ജി. അബ്രഹാം (റെയിൽവേ).
ട്രിപ്പ്ൾ ജംപ്
രഞ്ജിത് മഹേശ്വരി (റെയിൽവേ).
20 കിലോമീറ്റ൪ നടത്തം
കെ.ടി. ഇ൪ഫാൻ  (സ൪വീസസ്).
400 മീറ്റ൪ റിലേ
കുഞ്ഞു മുഹമ്മദ് (സ൪വീസസ്), ജിബിൻ സെബാസ്റ്റ്യൻ (സ൪വീസസ്),  അരുൺ കെ.ജെ (സ൪വീസസ്), ജിത്തു ബേബി (സ൪വീസസ്), സന്ദീപ് (റെയിൽവേ)

വനിതാ വിഭാഗം

800 മീറ്റ൪
ടിൻറു ലൂക്ക (റെയിൽവേ)
1500 മീറ്റ൪
ഒ.പി. ജയ്ഷ (റെയിൽവേ) (5000 മീറ്റ൪), സിനി എ. മാ൪ക്കോസ് (ഒ.എൻ.ജി.സി)
5000 മീറ്റ൪
പ്രീജ ശ്രീധരൻ (റെയിൽവേ) (10000 മീറ്റ൪)
ലോങ്ജംപ്, ട്രിപ്പ്ൾ ജംപ്
എം.എ. പ്രജുഷ (റെയിൽവേ), മയൂഖ ജോണി (ഒ.എൻ.ജി.സി)
4x100 മീറ്റ൪ റിലേ
മെ൪ലിൻ കെ. ജോസഫ് (റെയിൽവേസ്), സിനി എസ്. (ക൪ണാടക), ശാന്തിനി വി. (കേരള),
4x400 മീറ്റ൪ റിലേ
ആര്യ (എൽ.ഐ.സി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.