ശരീഫ് രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരും-ഇമ്രാന്‍ ഖാന്‍

ഇസ് ലാമാബാദ്: നവാസ് ശരീഫ് പ്രധാനമന്ത്രിസ്ഥാനത്തുനിന്നും രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പാകിസ്താൻ തഹ് രീകെ ഇൻസാഫ് പാ൪ട്ടി നേതാവും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ. പ്രതിഷേധത്തിൻെറ മുൻനിരയിൽ താനും പാ൪ട്ടിയുമുണ്ടാവുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. സ൪ക്കാറിനെതിരെയുള്ള പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇമ്രാൻ. റാലി ലാഹോറിൽ നിന്ന് 300 കിലോമീറ്റ൪ അകലെയുള്ള ഇസ് ലാമാബാദിലത്തെി.

2013ൽ നവാസ് ശരീഫ് അധികാരത്തിലേറിയ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടാണ് നടന്നതെന്ന് ഇമ്രാൻ ഖാൻ ആരോപിച്ചു. അതിനാൽ ശരീഫ് രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇമ്രാൻ പറഞ്ഞു. താഹിറുൽ ഖാദിരിയുടെ പാകിസ്താൻ അവാമി തഹ് രീക് പാ൪ട്ടിയുടെ പിന്തുണയും ഇമ്രാൻഖാനുണ്ട്.

റാലി കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഇസ് ലാമാബാദിൽ ഒരുക്കിയിരിക്കുന്നത്. 60,000 പ്രതിഷേധക്കാരാണ് തലസ്ഥാനത്തത്തെിയതെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞദിവസം ലാഹോറിൽ റാലിക്ക് നേരെ വെടിവെപ്പിൽ നിന്നും ഇമ്രാൻ ഖാൻ രക്ഷപ്പെടുകയായിരുന്നു. ഇതേതുട൪ന്ന് ഇമ്രാൻ അനുകൂലികളും സ൪ക്കാറിനെ പിന്തുണക്കുന്നവരുമുണ്ടായ ഏറ്റുമുട്ടൽ സംഘ൪ഷത്തിന് വഴിവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.