ദിജുവിന്‍െറ നേട്ടത്തില്‍ സന്തോഷ‘ജ്വാല’

കോഴിക്കോട്: കളിക്കളത്തിലെ പങ്കാളിയായ പ്രിയസുഹൃത്തിനെത്തേടി രാജ്യത്തിൻെറ അംഗീകാരമത്തെിയതിൻെറ സന്തോഷ‘ജ്വാല’യിലാണ് ജ്വാലഗുട്ട.  രാജ്യത്തെ രണ്ടാമത്തെ പരമോന്നത കായിക പുരസ്കാരമായ അ൪ജുന, മലയാളി ബാഡ്മിൻറൺ താരമായ വി. ദിജുവിന് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മിക്സഡ് ഡബ്ൾസിൽ ദിജുവിൻെറ കൂട്ടുകാരിയായ ജ്വാല പറഞ്ഞു. ‘വളരെ വളരെ സന്തോഷം. ദിജുവിന് അ൪ഹതക്കുള്ള അംഗീകാരമാണിത്. പുരസ്കാരം അഞ്ച് വ൪ഷം മുമ്പുതന്നെ കിട്ടേണ്ടതായിരുന്നു’ -‘മാധ്യമ’ത്തോട് ടെലിഫോണിൽ ജ്വാല പ്രതികരിച്ചു.

ബാഡ്മിൻറണിൽ ഇന്ത്യയുടെ ശ്രദ്ധേയമായ ജോടിയാണ് ജ്വാലഗുട്ട- വി.ദിജു സഖ്യം. ചരിത്രത്തിലാദ്യമായി ലോകചാമ്പ്യൻഷിപ്പിൻെറ ക്വാ൪ട്ട൪ഫൈനലിലത്തെിയതും ഇവരായിരുന്നു. 2009ൽ ചൈനീസ് തായ്പേയി ഗ്രാൻഡ്പ്രീയിൽ കിരീടമണിയുന്നതോടെയാണ് മലയാളി-ഹൈദരാബാദി സഖ്യം ശ്രദ്ധനേടുന്നത്. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഈ കൂട്ടുകെട്ട് വെള്ളി നേടിയിരുന്നു. മലേഷ്യയിലെ ജോഹോ൪ ബഹ്റുവിൽ നടന്ന സൂപ്പ൪ സീരീസിൽ ജ്വാല-ദിജു സഖ്യം ഫൈനലിലത്തെിയിരുന്നു. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ നോക്കൗട്ട് റൗണ്ടിലത്തൊതെ ഇരുവരും പുറത്താകുകയായിരുന്നു. പിന്നീട് ജ്വാല വനിതാ ഡബ്ൾസിൽ ശ്രദ്ധകേന്ദ്രീകരിച്ച് അശ്വിനി പൊന്നപ്പക്കൊപ്പം മത്സരിക്കുകയാണ്.
2012 സെപ്റ്റംബറിൽ ദിജുവിൻെറ വിവാഹചടങ്ങിൽ പങ്കെടുക്കാൻ ജ്വാല എത്തിയിരുന്നു. ദിജു മണിപ്പാലിലെ കസ്തൂ൪ഭ ആശുപത്രിയിൽ ചികിത്സയിലായതിനാൽ ഫോണിൽ വിളിച്ച് അഭിനന്ദിക്കാനായില്ളെന്ന് ജ്വാല പറഞ്ഞു.
ദിജുവിന് അംഗീകാരം വൈകിപ്പോയെന്നും 2011ൽ അ൪ജുന സ്വന്തമാക്കിയ ജ്വാല അഭിപ്രായപ്പെട്ടു. പരിക്ക് മാറി ദിജു തിരിച്ചത്തെിയാൽ മിക്സഡ് ഡബ്ൾസിൽ അദ്ദേഹത്തോടൊപ്പം കളിക്കാൻ ഒരുക്കമാണെന്നും ജ്വാല വെളിപ്പെടുത്തി. ദിജുവിനുള്ള അഭിനന്ദനം നേരിട്ടറിയിക്കുമെന്നും അതിനുമുമ്പ് മാധ്യമം വഴി അഭിനന്ദനമറിയിക്കുകയാണെന്നും ഹൈദരാബാദിൽനിന്ന് ജ്വാല പറഞ്ഞു. ദേശീയ കോച്ച് പി. ഗോപീചന്ദിനെ താൻ വിമ൪ശിച്ചത് അവഗണിച്ച ബാഡ്മിൻറൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് ഒന്നും പ്രതികരിക്കാനില്ളെന്നും ജ്വാല കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.