പ്രവര്‍ത്തനരഹിതമായത് 700 ഓളം ലിസ്റ്റഡ് കമ്പനികള്‍

മുംബൈ: രാജ്യത്തെ വിവിധ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്ത് നിക്ഷേപകരിൽ നിന്ന് ഐ.പി.ഒ വഴി പണം വാങ്ങിയ ശേഷം ‘അപ്രത്യക്ഷ’മായിരിക്കുന്നത് 700 ഓളം കമ്പനികൾ. രാജ്യത്തെ ഒരു ബിസിനസ് ദിനപ്പത്രം നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടത്തെൽ. അതേസമയം സ൪ക്കാറിൻെറ ഒൗദ്യോഗിക കണക്കനുസരിച്ച് 87 കമ്പനികൾ മാത്രമാണ് അപ്രത്യക്ഷമായിരിക്കുന്നത്. ഏറെക്കാലമായി എക്സ്ചേഞ്ചുകളുമായി യാതൊരു ബന്ധവും പുല൪ത്താത്തവയാണിവ. ഇവയിൽ പലതിൻെറയും ഒൗദ്യോഗിക വിലാസങ്ങളിൽ ബന്ധപ്പെടാൻ പോലുമാവില്ല.

നിക്ഷേപകരുടെ 29,000 കോടിയിലധികം രൂപ ഈ കമ്പനികളുടെ കൈവശം ഉണ്ടെന്നാണ് വിലയിരുത്തൽ. കമ്പനികാര്യ വകുപ്പിൻെറ ഏകോപന നിരീക്ഷണ സമിതിയുടെ കണക്കനുസരിച്ച് 2397 കമ്പനികളാണ് യഥാസമയം ബാലൻസ് ഷീറ്റുകൾ ഫയൽ ചെയ്യാതുള്ളത്. ഇതിൽ 1012 എണ്ണം ബി.എസ്.ഇയിലോ എൻ.എസ്.ഇ യിലോ ലിസ്റ്റു ചെയ്തവയാണ്. 1385 എണ്ണമാണ് വിവിധ പ്രാദേശിക എക്സ്ചേഞ്ചുകളിൽ രജിസ്റ്റ൪ ചെയ്തവ. പ്രവ൪ത്തനം നി൪ത്തിക്കൊണ്ടിരിക്കുന്നവയുൾപ്പെടെ 11 പ്രാദേശിക സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ കണക്കനുസരിച്ച് 3669 ലിസ്റ്റഡ് കമ്പനികളാണ് ലിസ്റ്റ് ചെയ്യുമ്പോഴുള്ള കരാ൪ അനുസരിച്ച് രേഖകൾ സമ൪പ്പിക്കാത്തത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.