മമ്മൂട്ടിയുടെ പ്രിയപ്പെട്ട പാട്ട്

ഒരിക്കൽ മമ്മൂട്ടി ശ്രീകുമാരൻ തമ്പിയോട് പറഞ്ഞു; ‘തമ്പിസാറേ.. പ്രണയഗാനങ്ങളെഴുതുന്നതിൽ ഭാസ്കരൻ മാഷ് കഴിഞ്ഞേ വേറൊരാളുള്ളൂ. അദ്ദേഹമെഴുതിയ ‘സുന്ദരവാസന്ത മന്ദസമീരനായ് നിൻ ജാലകങ്ങളെ തൊട്ടുണ൪ത്താം.. തൂമിഴിത്താമരപൂവിതൾത്തുമ്പിലെ  തൂമുത്തൊരുമ്മയാലൊപ്പിയേക്കാം..’ എൻെറ അഭിപ്രായത്തിൽ പ്രേമഗാനങ്ങളിലെ എക്കാലത്തെയും മികച്ച വരിയാണ്. അതുകൊണ്ടാണ് ഞാൻ ഭാസ്കരൻ മാഷിന് ഒന്നാം സ്ഥാനം നൽകുന്നത്.
ശ്രീകുമാരൻ തമ്പി നി൪മാണവും സംവിധാനവും നി൪വഹിച്ച ‘വിളച്ചു വിളികേട്ടു’ എന്ന ചിത്രത്തിൻെറ ഷുട്ടിംഗിനായി  കാറിൽ മമ്മൂട്ടിയോടൊത്ത് യാത്ര ചെയ്യുമ്പോഴാണ് ഈ സംഭാഷണം. ഉടൻ തമ്പി പറഞ്ഞു; ‘മമ്മൂട്ടി സമ്മതിച്ചല്ളോ എക്കാലത്തെയും മികച്ച വരികളാണിതെന്ന്.
‘അതെ’
‘എങ്കിൽ ആ ക്രെഡിറ്റ് എനിക്ക് തന്നേരേ.. കാരണം ഇത് ഞാനെഴുതിയ ‘എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ’ എന്ന പാട്ടിന്‍്റെ ചരണമാണ്’.
മമ്മൂട്ടിയുടെ അപ്പോഴത്തെ സന്തോഷപ്രകടനം തമ്പിക്ക് മറക്കാനാവുന്നില്ല. മമ്മൂട്ടി അങ്ങനെ തെറ്റിദ്ധരിച്ചതിൽ കാരണമുണ്ട്. ഉദയം എന്ന ചിത്രം ഭാസ്കരൻ മാഷ് സംവിധാനം ചെയ്തതാണ്. അപ്പോൾ സ്വാഭാവികമായും അതിലെ ഗാനങ്ങൾ അദ്ദേഹമാണല്ളോ എഴുതുക. പക്ഷേ അതിൻെറ തിരക്കഥ ശ്രീകുമാരൻ തമ്പിയുടേതാണ്. താൻ തിരക്കഥയെഴുതുന്ന സിനിമകളിൽ താൻ തന്നെ പാട്ടെഴുതണമെന്ന് തമ്പിക്ക് നി൪ബന്ധമുണ്ട്. എന്നാൽ ഗാനരചയിതാവ് കൂടിയായ ഭാസ്കരൻ മാഷ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ രണ്ടുപേരും ഗാനങ്ങൾ തുല്യമായി പങ്കുവെച്ചിരുന്നു. അതിലൊരു ഗാനമായിരുന്നു ‘എൻ മന്ദഹാസം’.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.