നാവുകളില്‍ നിന്ന് കാതുകളിലേക്ക് പടരുന്ന രുചിപ്പെരുമ

തൃശൂര്‍: 23ലേറെ കൂട്ടുകള്‍, 33 വര്‍ഷത്തിന്‍െറ പാചകപ്പെരുമ.. ചെട്ടിയങ്ങാടി പള്ളിയിലെ നോമ്പുതുറ വിഭവമായ മസാലക്കഞ്ഞിയുടെ വിശേഷങ്ങള്‍ തുടങ്ങുന്നത് ഇങ്ങിനെയെല്ലാമാണ്. മസ്ജിദിലെ മുന്‍ മുക്രി കെ.ബി. സിദ്ദീഖ് ഹാജി 33 വര്‍ഷം മുമ്പ് കൈപിടിച്ച് പള്ളിയിലേക്കത്തെിച്ച ഒരു പതിനാലുകാരനാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും മാനത്ത് ചുവപ്പ് പരക്കുമ്പോള്‍ ആയിരത്തോളം പേരെ ഊട്ടുന്നത്. റമദാന്‍ പിറ കണ്ടാല്‍ ഓട്ടോ തൊഴിലാളിയായ മുടിക്കോട് യാറത്തിങ്കല്‍ വീട്ടില്‍ റഫീഖ് ഓട്ടോറിക്ഷയൊതുക്കും. പിന്നീടുള്ള ഒരുമാസം ചെട്ടിയങ്ങാടി പള്ളിയിലത്തെുന്നവര്‍ക്കുള്ള കഞ്ഞി ഒരുക്കലാണ് റഫീഖിന്‍െറ നിയോഗം. അഫ്ഗാനിസ്താനില്‍നിന്ന് എത്തിയ ഹനഫി പാരമ്പര്യത്തിലെ പടയോട്ടക്കാരായ ദഖ്നികളുടെയും തമിഴ്നാട്ടില്‍നിന്ന് വസ്ത്രവ്യാപാരവുമായി എത്തിയ റാവുത്തര്‍മാരുടെയും രുചിഭേദങ്ങളില്‍നിന്ന് പിറവിയെടുത്ത മസാലക്കഞ്ഞിയാണ് റഫീഖ് തയാറാക്കുന്നത്. ആദ്യകാലങ്ങളില്‍ മറ്റ് മസ്ജിദുകളില്‍ കിട്ടുന്ന ജീരകക്കഞ്ഞി തന്നെയായിരുന്നു ഇവിടെയും. അന്ന് പാചകക്കാരന്‍െറ സഹായിയായിരുന്നു റഫീഖ്. പിന്നീട് തിരുനല്‍വേലി സ്വദേശിയായ ഖത്തീബ് ശൈഖ് മിസ്ബാഹിയാണ് പ്രത്യേക രസക്കൂട്ടുള്ള കഞ്ഞി ഉണ്ടാക്കാന്‍ നിര്‍ദേശിച്ചത്. തമിഴ്നാട്ടിലെ മസാലക്കഞ്ഞി ഉണ്ടാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അദ്ദേഹം റഫീഖിന് രഹസ്യമായി നല്‍കിയ രസക്കൂട്ടിപ്പോഴും റഫീഖ് പുറത്ത് വിട്ടിട്ടില്ല. 90 കിലോ ബസുമതി അരിയാണ് കഞ്ഞിക്കായി ദിനേന ഉപയോഗിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.