വിംബിള്‍ഡണ്‍: സെറീന വില്യംസ് പുറത്ത്

ലണ്ടൻ: വിംബിൾഡൺ ചാമ്പ്യൻഷിപ്പിലെ വനിതാ സിംഗിൾസിൽ നിന്ന് മുൻ ചാമ്പ്യൻ സെറീന വില്യംസ് പുറത്തായി. 25ാം സീഡ് ഫ്രാൻസിൻെറ ആലിസ് കോ൪നെറ്റിനോടാണ് സെറീന പരാജയപ്പെട്ടത്. സ്കോ൪: 1-6, 6-3, 6-4. ആറാം കിരീടം തേടിയിറങ്ങിയ സെറീന 2005ന് ശേഷം ആദ്യമായാണ് മൂന്നാം റൗണ്ടിൽ വിംബിൾഡനിൽ നിന്ന് പുറത്താവുന്നത്.

അതേസമയം പുരുഷ സിംഗിൾസിൽ സ്പെയിനിൻെറ റാഫേൽ നദാലും സ്വിസ് താരം റോജ൪ ഫെഡററും നാലാം റൗണ്ടിൽ കടന്നു. നദാൽ കസാഖ്സ്ഥാൻെറ മിഖായേൽ കുകുഷികിനെയും ഫെഡറ൪ കൊളംബിയയുടെ സാൻറിയാഗോ ഗിരാൾഡോയെയുമാണ് തോൽപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.