കൊല്‍കത്തയില്‍ നഴ്സറി സ്കൂളില്‍ വെടിവെപ്പ്: രണ്ടു മരണം

കൊൽകത്ത: നഴ്സറി സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടുപേ൪ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 4.30 നാണ് ലോദൻ സ്ട്രീറ്റിലെ ഒഴിഞ്ഞ നഴ്സറി സ്കൂളിൽ വെടിവെപ്പുണ്ടായത്. സ്കൂളിൽ പ്രവേശിച്ച15 അംഗ സംഘത്തിനു നേരെ ഹെഡ്മിസ്ട്രസും അംഗരക്ഷനും വെടിയുതി൪ക്കുകയായിരുന്നു. നഴ്സറി സ്കൂളുമായി ബന്ധപ്പെട്ട സ്വത്തുത൪ക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് സ്കൂൾ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികൾ തങ്ങളെ കൈയേറ്റം ചെയ്യാൻ മുതി൪ന്നതായും പ്രാണരക്ഷാ൪ഥമാണ് വെടിയുതി൪ത്തതെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു.
സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. വെടിവെപ്പിൽ പരിക്കേറ്റയാളെ എസ്.എസ്.കെ.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.