ബീഹാറില്‍ നക്സല്‍ ആക്രമണം: മൂന്ന് മരണം

ഗയ: ബീഹാറിലെ ഗയയിൽ നക്സലൈറ്റ് ആക്രമണത്തിൽ മൂന്ന് പേ൪ കൊല്ലപ്പെട്ടു. രണ്ട് പേ൪ക്ക് പരിക്കേറ്റു. ഗയയിലെ അംകോല ഗ്രാമത്തിൽ നടന്ന സംസാരിക പരിപാടിക്കിടെ നക്സലുകൾ  ഏഴോളം പേരെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. അതിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഗ്രാമ തലവൻ സഞ്ജയ് യാദവും കൊല്ലപ്പെട്ടവരിൽ പെടുന്നു. സഞ്ജയ് യാദവിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതപ്പെടുന്നു. നക്സലൈറ്റുകളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറുന്നതാണ് വൈരാഗ്യത്തിന് കാരണമെന്നും പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.