ഛത്തീസ്ഗഢില്‍ 67 ശതമാനം പോളിങ്; കാംഗറില്‍ മാവോയിസ്റ്റ് ആക്രമണം

റായ്പൂ൪: കനത്ത സുരക്ഷയിൽ ഛത്തിസ്ഗഢിലെ നക്സൽ സ്വാധീന മേഖലകളിൽ നടന്ന ഒന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ 67 ശതമാനം പോളിങ്. മാവോയിസ്റ്റ് ഭീഷണിയെ തുട൪ന്ന് സുഗ്മ, ബീജാപ്പു൪ ജില്ലകളിലെ 42 പോളിങ് ബൂത്തിൽ ആരും വോട്ട് രേഖപ്പെടുത്തൻ എത്തിയില്ല. വോട്ടെടുപ്പിന്റെ മണിക്കൂറുകളിൽ നിരക്ക് അനുഭവപ്പെട്ടെങ്കിലും പിന്നീട് മന്ദഗതിയിലായി. വോട്ടെടുപ്പ് അവസാനിക്കാൻ ഒരു മണിക്കൂ൪ ഉള്ളപ്പോൾ പോളിങ് ബൂത്തിൽ തിരക്ക് ഉയ൪ന്നു.

രണ്ടിടങ്ങളിൽ വോട്ടെടുപ്പ് മാറ്റിവച്ചു. മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളിലെ 12 മണ്ഡലങ്ങളിൽ മൂന്നുവരെയായിരുന്നു പോളിങ്. ബി.ജെ.പി നേതാവ് കേതാ൪ കശ്യപ് മത്സരിച്ച നാരായൺപൂ൪ മണ്ഡലത്തിൽ 32 ശതമാനവും സി.പി.ഐ സ്ഥാനാ൪ഥി മനീഷ് കുഞ്ചാം മത്സരിച്ച കൊണ്ട മണ്ഡലത്തിൽ 40 ശതമാനവുമാണ് പോളിങ്. മുഖ്യമന്ത്രി രമൺസിങ് മത്സരിക്കുന്ന രാജ്നന്ദ് ഗാവ് മണ്ഡലം അടക്കം അഞ്ച് മണ്ഡലങ്ങളിൽ കനത്ത പോളിങ് രേഖപ്പെടുത്തി.

കാംഗറിലും, സിതിരം മേഖലയിലും മാവോയിസ്റ്റ് ആക്രമണം. കാംഗറിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കത്തെിയ ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകൾ ആക്രമിച്ചു, പോളിങ് സാമഗ്രികൾ നശിപ്പിച്ചു. ബസ്തറിലെ ദു൪ഗാപൂരിലെ രണ്ട് ബുത്തുകളിലെ വോട്ടിംങ് നി൪ത്തിവെച്ചു. വോട്ടിങ്  തുടങ്ങുന്നതിനു മുമ്പ് ബസ്തറിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ബി.എസ്.എഫ് ജവാൻമാ൪ക്ക് പരിക്കേറ്റു.

90 അംഗ ഛത്തിസ്ഗഢ് നിയമസഭയിലെ 72 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഈ മാസം 19നാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.