‘കള്ളനെന്ന് വിളിച്ചില്ളേ... എന്നെ കള്ളനെന്ന് വിളിച്ചില്ളേ...’

ന്യൂദൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് തടയാൻ സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിക്ക് കഴിയുന്നില്ളെന്ന പ്രതിപക്ഷത്തിൻെറ പരിഹാസത്തിൽ മൻമോഹൻ സിങ്ങിന് നൊന്തു. നി൪വികാരനായി മാത്രം സഭയിലത്തൊറുള്ള പ്രധാനമന്ത്രി ആദ്യമായി നിയന്ത്രണം വിട്ടു. ദേഷ്യവും സങ്കടവും നിഴലിച്ച വാക്കുകളിൽ പ്രതിപക്ഷ നേതാവിനെ നോക്കി പ്രധാനമന്ത്രി ചോദിച്ചു: ലോകത്ത് മറ്റെവിടെയെങ്കിലും എം.പിമാരെല്ലാവരും കൂടി പാ൪ലമെൻറിൻെറ നടുത്തളത്തിലിറങ്ങി പ്രധാനമന്ത്രി കള്ളനാണ്, എന്ന് വിളിച്ചു പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? ഏതെങ്കിലും രാജ്യത്ത് സ്വന്തം മന്ത്രിസഭാംഗങ്ങളെ പാ൪ലമെൻറിൽ പരിചയപ്പെടുത്താൻ പോലും കഴിയാതെ അംഗങ്ങൾ സഭ തടസപ്പെടുത്തുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?
പ്രധാനമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് നടന്ന ച൪ച്ചയിൽ പ്രതിപക്ഷം തെരഞ്ഞുപിടിച്ച് ആക്രമിച്ചപ്പോഴാണ് പ്രത്യാക്രമണവുമായി മൻമോഹൻ രംഗത്തത്തെിയത്. ‘പാ൪ലമെൻറ് അംഗങ്ങളുടെ വോട്ട് വില കൊടുത്ത് വാങ്ങി ഒരു പ്രധാനമന്ത്രി വിശ്വാസവോട്ട് നേടിയ ഏതെങ്കിലും ജനാധിപത്യത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?’’ എന്ന് പ്രതിപക്ഷ നേതാവ് അരുൺ ജയ്റ്റ്ലി ഉടനടി തിരിച്ചടിച്ചെങ്കിലും മൻമോഹൻ വിട്ടുകൊടുത്തില്ല.
രാജ്യം കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതിൻെറ കുറ്റമെല്ലാം പ്രതിപക്ഷത്തിൻെറ തലയിൽകെട്ടി വെക്കാനുള്ള ശ്രമവും പ്രധാനമന്ത്രി നടത്തി. പാ൪ലമെൻറിൻെറ ഒരു സമ്മേളനവും നടത്താൻ പ്രതിപക്ഷം  സമ്മതിക്കുന്നില്ളെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
സ൪ക്കാ൪ സമവായത്തിന് ശ്രമിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സമവായമുണ്ടാക്കേണ്ടത് പ്രധാന പ്രതിപക്ഷ കക്ഷിയുടെ കൂടി ഉത്തരവാദിത്തമാണ്. എന്നാൽ സഭയിൽ അവരുടെ സ്വഭാവം മറിച്ചാണ്. 2004ൽ അധികാരത്തിൽ നിന്ന് പുറത്തായത് മാനസികമായി അംഗീകരിക്കാൻ അവ൪ ഇനിയും തയാറായിട്ടില്ളെന്നും സിങ്ങ് പറഞ്ഞു. സഭാംഗങ്ങൾക്ക് തന്നെക്കുറിച്ച് അഭിപ്രായമില്ലായിരിക്കാം. എന്നാൽ ജി20 രാഷ്ട്ര നേതാക്കൾക്ക് തന്നോട് ആദരവുണ്ടെന്ന് പ്രധാനമന്ത്രി ഓ൪മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.