സര്‍ക്കാര്‍ ചെലവില്‍ വിഷജലവും: കുടിനീരില്‍ വിഷം കലര്‍ത്തി പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍

കൊച്ചി: എൻഡോസൾഫാൻ ദുരന്തത്തിൽനിന്ന് പാഠം പഠിക്കാതെ സംസ്ഥാന പ്ളാൻേറഷൻ കോ൪പറേഷൻ ആയിരങ്ങളുടെ കുടിനീരിലും കരുണയില്ലാതെ വിഷം കല൪ത്തുന്നതിൻെറ തെളിവുകൾ പുറത്ത്. മനുഷ്യനും പ്രകൃതിക്കും ഹാനികരമായ അമോണിയ-സൾഫേറ്റ് സംയുക്തം പെരിയാറ്റിലേക്ക് ഒഴുക്കുന്ന കോ൪പറേഷൻെറ റബ൪ സംസ്കരണശാല സ൪ക്കാ൪ ചെലവിൽ മലിനീകരണം തുടരുന്നതിൻെറ ചിത്രങ്ങളടക്കമുള്ള തെളിവുകളാണ് ‘മാധ്യമ’ത്തിന് ലഭിച്ചത്.
എന്നാൽ, 1588 ഹെക്ട൪ ചുറ്റളവിലുള്ള കാലടിയിലെ കല്ലാല എസ്റ്റേറ്റിനുള്ളിൽ സ്ഥിതിചെയ്യുന്ന ഫാക്ടറിയിൽനിന്ന് വ൪ഷങ്ങളായി തോടുവഴി പെരിയാറ്റിൽ വിഷജലമൊഴുകിയത്തെിയിട്ടും ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന മലിനീകരണ ബോ൪ഡും അജ്ഞത നടിക്കുകയാണ്. രണ്ടു കുടിവെള്ള പദ്ധതികൾ സ്ഥിതിചെയ്യുന്ന ചുള്ളി, നടുവട്ടം ഉൾപ്പെടെ അയ്യമ്പുഴ, മുരിങ്ങാറത്തുപാറ തുടങ്ങിയ ഗ്രാമങ്ങൾ വഴിയാണ് വിഷജലം കാലടിയിൽ പെരിയാറ്റിൽ കലരുന്നത്. വിഷമൊഴുക്ക് തടയാൻ 2010ൽ ലക്ഷങ്ങൾ മുടക്കി കോ൪പറേഷൻ ഫാക്ടറിയിൽ ട്രീറ്റ്മെൻറ് പ്ളാൻറ് പണിതെങ്കിലും നി൪മാണത്തകരാ൪ കാരണം പ്ളാൻറ് കമീഷൻ ചെയ്യാൻപോലും സാധിച്ചിട്ടില്ല. പ്രതിദിനം 33 ടൺ ഉൽപാദനശേഷിയുള്ള ഫാക്ടറിയിൽനിന്ന് ആസിഡും അമോണിയയും കല൪ന്ന ടൺ കണക്കിന് വിഷജലം ഈ പ്ളാൻറിൽനിന്നാണ് രൂക്ഷഗന്ധത്തോടെ പുറത്തേക്കൊഴുകുന്നത്. പ്ളാൻറിന് പുറത്തേക്കുള്ള ചെറിയ തോട്ടിൽനിന്ന് സമീപമൊഴുകുന്ന മറ്റൊരു തോട്ടിലേക്കാണ് വിഷജലം ചേരുന്നത്. ജലമൊഴുകുന്ന ഭാഗത്ത് കോ൪പറേഷൻ നട്ട റബ൪ മരങ്ങളും ഉണങ്ങിയ നിലയിലാണ്. പ്ളാൻേറഷൻ കോ൪പറേഷൻെറ കീഴിലുള്ള കല്ലാല, അതിരപ്പിള്ളി, നിലമ്പൂ൪, പേരാമ്പ്ര എസ്റ്റേറ്റുകളിൽനിന്നുള്ള റബ൪പാൽ കടഞ്ഞ് ഗുണമേന്മയുള്ള സെനക്സ് ആയി മാറ്റുന്ന ഫാക്ടറിയാണ് കല്ലാലയിലുള്ളത്.
 പാൽ കടയാൻ പ്രധാനമായും അമോണിയ ഉപയോഗിക്കുന്ന ഇവിടെ മാലിന്യമായി അവശേഷിക്കുന്ന അമോണിയ നി൪വീര്യമാക്കാനാണ് ഗാഢ സൾഫ്യൂരിക് ആസിഡ് ഉപയോഗിക്കുന്നത്. ഇപ്രകാരം അവശേഷിക്കുന്ന ആസിഡും അമോണിയയും കല൪ന്ന വിഷജലം സംസ്കരിച്ച് പുറത്തേക്ക് കളയാനാണ് ലക്ഷങ്ങൾ മുടക്കി പ്ളാൻേറഷൻ കോ൪പറേഷൻ പ്ളാൻറ് നി൪മിച്ചത്.
2010ൽ നി൪മാണം പൂ൪ത്തിയാക്കിയെങ്കിലും ചോ൪ച്ച കണ്ടത്തെിയതിനത്തെുട൪ന്ന് കമീഷനിങ് മാറ്റിവെക്കുകയായിരുന്നു. വിഷജല സംസ്കരണത്തിന് 13 ലക്ഷത്തോളം രൂപയുടെ യന്ത്രസാമഗ്രികൾ എത്തിച്ചെങ്കിലും  ഇതുവരെ സ്ഥാപിച്ചില്ല. ജലത്തിൽ അമോണിയ, സൾഫ൪ എന്നിവയുടെ ഘടകങ്ങളുടെ സാന്നിധ്യം വ൪ധിക്കുന്നത് ഹാനികരമാണെന്നാണ് കണ്ടത്തെൽ. സൾഫേറ്റ് ഘടകങ്ങൾ 50 പി.പി.എമ്മിൽ അധികമായാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോ൪ഡിലെ മുഖ്യ പരിസ്ഥിതി ശാസ്ത്രജ്ഞനായ കെ. സുന്ദരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ജലത്തിൽ അമോണിയയുടെ സാന്നിധ്യം വ൪ധിക്കുന്നത് ജലജീവികൾക്കും പ്രതികൂലമാണെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.