കാല്‍ടെക്സില്‍ ട്രാഫിക് സിഗ്നല്‍ കണ്ണടച്ചു; കുരുക്ക് മുറുക്കി

കണ്ണൂ൪: കാൽടെക്സ് ജങ്ഷനിലെ ട്രാഫിക് സിഗ്നൽ കണ്ണടച്ചതോടെ ഗതാഗതക്കുരുക്ക് മുറുകി. നഗരത്തിലെ പ്രധാന ട്രാഫിക് സിഗ്നൽ പോയൻറായ കാൽടെക്സ് ജങ്ഷനിലെ സിഗ്നൽ സംവിധാനം തകരാറായിട്ട് മൂന്നാഴ്ചയിലേറെയായി. ഇതുവരെയും അറ്റകുറ്റപണി തീ൪ക്കാൻ നടപടിയായില്ല.
സിഗ്നൽ സിസ്റ്റത്തിൻെറ കൺട്രോള൪ തകരാറായതിനെ തുട൪ന്നാണ് പ്രവ൪ത്തനരഹിതമായത്. ജൂലൈ 20നാണ് സിഗ്നൽ കണ്ണടച്ചത്. പിറ്റേ ദിവസം തന്നെ ട്രാഫിക് പൊലീസ് നഗരസഭയെ അറിയിച്ചിരുന്നു. പലവട്ടം നേരിട്ടും നഗരസഭയിൽ പരാതി പറഞ്ഞു. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. തിരുവനന്തപുരത്തെ ആഡ് ന്യൂസ് എന്ന സ്ഥാപനത്തിൻെറ ചുമതലയിലാണ് സിഗ്നൽ സംവിധാനം. അറ്റകുറ്റപണികൾ തീ൪ക്കേണ്ടത് അവരാണ്. സിഗ്നൽ സംവിധാനത്തിൻെറ സ്പോൺസ൪മാരായ കമ്പനിക്ക് വിവരം നൽകിയതായി നഗരസഭാധികൃത൪ പറയുന്നു. ആഴ്ചകൾ പിന്നിട്ടിട്ടും അവരുടെ ഭാഗത്തുനിന്ന് ഒരനക്കവുമുണ്ടായില്ല. സിഗ്നൽ സംവിധാനം ഉൾപ്പെട്ട സ൪ക്കിളിൽ പരസ്യം സ്ഥാപിക്കാനുള്ള അവകാശം നഗരസഭ കമ്പനിക്ക് നൽകിയിരുന്നു. ഇതിൻെറ ഭാഗമായാണ് സിഗ്നൽ സിസ്റ്റം അവ൪ സ്ഥാപിച്ചത്. മൂന്നുവ൪ഷത്തേക്കാണ് കരാ൪. വരുന്ന നവംബറിൽ സിഗ്നൽ സിസ്റ്റം സ്ഥാപിച്ചിട്ട് രണ്ടു വ൪ഷം തികയാറായി. നേരത്തേയും സിസ്റ്റത്തിന് നേരിയ തകരാ൪ സംഭവിച്ചിരുന്നു. കമ്പനിയുടെ ഉടമസ്ഥനുമായി ട്രാഫിക് എസ്.ഐ പലവട്ടം ബന്ധപ്പെട്ടിട്ടും വ്യക്തമായ മറുപടി ഉണ്ടായില്ലത്രെ. ശരിയാക്കാം, മഴയല്ലേ എന്ന മറുപടിയാണ് ലഭിച്ചത്. നഗരസഭാധികൃതരോട് ഇക്കാര്യം ട്രാഫിക് പൊലീസ് വ്യക്തമാക്കിയിരുന്നു.
 എന്നാൽ, അവരും നിസ്സംഗത പാലിക്കുകയാണത്രെ. സിസ്റ്റം സ്ഥാപിക്കാനുള്ള അവകാശം പരസ്യ വരുമാനത്തിലൂടെ സ്വകാര്യ കമ്പനിക്ക് നൽകിയത് നേരത്തേ പരാതിക്കിടയാക്കിയിരുന്നു. കാൽടെക്സ് ജങ്ഷൻ വഴിയാണ് നഗരത്തിലെത്തുന്ന മുഴുവൻ വാഹനങ്ങളും കടന്നുപോകുന്നത്. സിഗ്നൽ നിശ്ചലമായതോടെ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുകയാണ്. വിവിധ ദിശകളിൽനിന്ന് കടന്നുവരുന്ന വാഹനങ്ങൾ ഒരു നിയന്ത്രണവുമില്ലാതെയാണ് പോകുന്നത്. എണ്ണക്കുറവുമൂലം വിഷമിക്കുന്ന ട്രാഫിക് പൊലീസിന് സിഗ്നൽ പ്രശ്നം കൂടുതൽ തലവേദനയായി. നാലുപേരെയാണ് ഇവിടെ ഡ്യൂട്ടിക്കിട്ടിരിക്കുന്നത്. എന്നാലും ഇവ൪ പല ഭാഗങ്ങളിലായിനിന്ന് ഗതാഗതം നിയന്ത്രിച്ചിട്ടും ഫലപ്രദമാകുന്നില്ല. ബസടക്കമുള്ള വാഹനങ്ങൾ എതി൪ദിശയിൽനിന്ന് വരുന്ന വാഹനങ്ങളെ ഗൗനിക്കാതെ കടന്നുപോകുന്നത് അപകടസാധ്യത വ൪ധിപ്പിക്കുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.