വസ്തു ഇടപാട് നികുതി നിലവില്‍ വന്നു; ‘പാന്‍’ ഇല്ലെങ്കില്‍ നികുതി 20 ശതമാനം

ന്യൂദൽഹി: റിയൽ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണത്തിനെതിരെ കേന്ദ്ര സ൪ക്കാ൪ യുദ്ധത്തിന്. ‘പാൻ’ വെളിപ്പെടുത്താതെ നടത്തുന്ന വസ്തു ഇടപാടുകൾക്ക് 20 ശതമാനം നികുതി ചുമത്തി കേന്ദ്ര ധനമന്ത്രാലയം ഉത്തരവ് പുറത്തിറക്കി. വസ്തു വാങ്ങുന്നയാൾ നികുതി ഇടാക്കി സ൪ക്കാറിലേക്ക് അടക്കണമെന്നാണ് ഉത്തരവ്. ഉത്തരവ് ശനിയാഴ്ച്ച നിലവിൽ വന്നു.

50 ലക്ഷത്തിന് മുകളിലുള്ള കൃഷി ഭൂമി ഒഴികെയുള്ള സ്ഥാവര വസ്തുക്കളുടെ ഇടപാടുകൾക്ക് ഒരു ശതമാനം നികുതി ഏ൪പ്പെടുത്തുമെന്ന് കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ‘പാൻ’ ഇല്ലാത്ത വസ്തു ഇടപാടുകൾക്ക് 20 ശതമാനം നികുതി ഏ൪പ്പെടുത്തിയത്.

റിയൽ എസ്റ്റേറ്റ് മേഖല ഇന്ത്യയിലെ കള്ളപ്പണ നീക്കത്തിന്റെമുഖ്യ കേന്ദ്രമാണെന്ന വിലയിരുത്തലിലാണ് ഈ നീക്കം. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുന്നതിനും വസ്തു ഇടപാട് തുക വൻ തോതിൽ കുറച്ച് കാണിക്കുന്നുണ്ട്. 50 ലക്ഷത്തിന് മുകളിലുള്ള വസ്തു ഇടപാടുകൾക്ക് ടി.ഡി.എസ് വരുന്നതോടെ നികുതി സംബന്ധിച്ച് ഭാവിയിൽ ഉണ്ടാകുന്ന എല്ലാ ബാധ്യതകളും വസ്തു വാങ്ങുന്നയാൾക്കാവും. വസ്തു വാങ്ങുന്ന ആളാണ് നികുതി തുക ഓൺലൈനായി ആദായ നികുതി വകുപ്പിന്റെ കൗണ്ടിൽ ഇടുകയോ അല്ലെങ്കിൽ നിശ്ചിത ബാങ്ക് ശാഖകളിൽ അടയ്ക്കുകയോ ചെയ്യേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.