തൃശൂര്‍: നാട്ടിന്‍പുറത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ വിരിയുന്ന പ്രചാരണോപാധികളും തന്ത്രങ്ങളും ഇത്തവണത്തെ വേണ്ട. എങ്ങനെ പ്രചാരണം നടത്തണമെന്ന് വിപണി തീരുമാനിക്കും. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിംലീഗ്, ജനതാദള്‍, ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആവശ്യമായ മുഴുവന്‍ പ്രചാരണവസ്തുക്കളും വിപണിയില്‍ കിട്ടാനുണ്ട്.
ടീ ഷര്‍ട്ട്, ചിഹ്നങ്ങള്‍, കൊടി, കുട, തോരണം, ബലൂണ്‍, റിബണ്‍, കൊടിക്കൂറ, തൊപ്പി, തലപ്പാവ്, പോക്കറ്റ് ബാഡ്ജ്, മാല, സ്വീകരണമാല, മുഖംമൂടി, ഷാള്‍ തുടങ്ങി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണത്തിന് ആവശ്യമായ മുഴുവന്‍ സാധനങ്ങളും റെഡിമെയ്ഡ് വാങ്ങാം.
സ്വതന്ത്രരും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരെയും ഒഴിവാക്കിയിട്ടില്ല. അവര്‍ക്ക് പ്രചാരണത്തിന് വേണ്ടതും വിപണിയിലുണ്ട്. ഗ്യാസ്കുറ്റി, റാന്തല്‍, വാച്ച്, ഉദയസൂര്യന്‍, മണി അടക്കം 25ലധികം സ്വതന്ത്രചിഹ്നങ്ങള്‍ കിട്ടും- കുറച്ച് നേരത്തെ ഓര്‍ഡര്‍ നല്‍കണമെന്ന് മാത്രം.
വി.എസിനെ നെഞ്ചേറ്റണമെന്നുണ്ടോ? അമാന്തിക്കേണ്ട. തൃശൂര്‍ ഹൈറോഡിലെ കേരള സ്റ്റോഴ്സില്‍ ടീഷര്‍ട്ടില്‍ പുഞ്ചിരിക്കുന്ന വി.എസിനെ സ്വന്തമാക്കാം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ അടക്കം നേതാക്കളും ടീഷര്‍ട്ടിലുണ്ട്. ഒപ്പം ചിഹ്നങ്ങള്‍ ആലേഖനം ചെയത് ടീഷര്‍ട്ടുകളുമുണ്ട്. പത്രിക സമര്‍പ്പണം കഴിഞ്ഞാല്‍ സ്ഥാനാര്‍ഥികളുടെ ടീഷര്‍ട്ടുകളും ഓര്‍ഡര്‍ അനുസരിച്ച് നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, അടക്കം ദേശീയനേതാക്കളുടെ നിരയുമുണ്ട്. നേതാക്കളുടെ വലിയ ഫോട്ടോകള്‍ മുതല്‍ ചെറിയ ഫോട്ടോകള്‍ വരെയും വിപണി കീഴടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.