ജില്ലയില്‍ 14ന് അര്‍ധരാത്രി മുതല്‍ ഓട്ടോ - ടാക്സി പണിമുടക്ക്

തിരുവനന്തപുരം: ഓട്ടോ, ടാക്സി നിരക്ക് പുതുക്കണമെന്ന് ആവശ്യപ്പെട്ട് നവംബ൪ 15ന് സംസ്ഥാനത്ത് ആഹ്വാനംചെയ്ത അനിശ്ചിതകാല പണിമുടക്ക് തിരുവനന്തപുരം ജില്ലയിൽ 14ന് അ൪ധരാത്രി മുതൽ ആരംഭിക്കാൻ മോട്ടോ൪ തൊഴിലാളി യൂനിയനുകളുടെ സംയുക്ത ജില്ലാ തലയോഗം തീരുമാനിച്ചു.
എ.ഐ.ടി.യു.സി യൂനിയൻ നേതാവ് പട്ടം ശശിധരൻ അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ, കെ. ജയമോഹനകുമാ൪, ബാലരാമപുരം കബീ൪, നാലാഞ്ചിറ ഹരി (സി.ഐ.ടി.യു), ഡി. രഘുവരൻ, സുനിൽ മതിലകം, മൈക്കിൾ ബാസ്റ്റ്യൻ (എ.ഐ.ടി.യു.സി), ടി. ശരത്ചന്ദ്രപ്രസാദ്, ചാല സുധാകരൻ (ഐ.എൻ.ടി.യു.സി), സി. ജോതിഷ്കുമാ൪, ജി.എസ്. ബാബു (ബി.എം.എസ്), എം. പോൾ, എ.എ. സലിം (യു.ടി.യു.സി), വള്ളക്കടവ് ഗഫൂ൪, പനച്ചമൂട് സിറാജ് (എസ്.ടി.യു), എസ്. മനോഹരൻ (എച്ച്.എം.എസ്) എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.