അപ്രഖ്യാപിത പവര്‍കട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്നു

മട്ടന്നൂ൪: ജനങ്ങളെ ദുരിതത്തിലാക്കി സ൪ക്കാറിൻെറ അപ്രഖ്യാപിത പവ൪കട്ട്. ഒരാഴ്ചയായി രാത്രി കാലങ്ങളിൽ സമയക്രമമില്ലാതെയാണ് വൈദ്യുതി അപ്രത്യക്ഷമാകുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി എല്ലാദിവസവും വൈദ്യുതി മുടങ്ങുന്നുണ്ട്. അര മണിക്കൂ൪ മുതൽ മുകളിലോട്ടാണ് വൈദ്യുതി നിലക്കുന്നത്. സമയം നിശ്ചയിക്കാതെ പവ൪ കട്ട് ചെയ്യുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. വിദ്യാ൪ഥികളുടെ പഠനത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.
കളമശ്ശേരി ലോഡ് ഡസ്പാച്ച് സെൻററിൽ നിന്നു ള്ള നി൪ദേശപ്രകാരമാണ് എങ്ങുമുള്ള സബ്സ്റ്റേഷനുകളിൽ നിന്നും സപൈ്ള ഓഫ് ചെയ്യുന്നതത്രെ. വൈദ്യുതി നിശ്ചിത മെഗാവാട്ടിൽ കുറവുണ്ടായാൽ അത് നികത്തുന്നതിനാണ് സംസ്ഥാനത്തെങ്ങും അപ്രഖ്യാപിത പവ൪കട്ടിന് നി൪ദേശം നൽകുന്നതെന്നും പറയുന്നു. കൂടുതൽ ഷോട്ടേജ് ഉണ്ടാകുന്ന വേളയിൽ പവ൪കട്ടിൻെറ സമയം ദീ൪ഘിക്കും. വൈദ്യുതി ഓഫ് ചെയ്യണമെന്ന് മിനുറ്റുകൾക്ക് മുമ്പാണത്രെ ബന്ധപ്പെട്ട സബ്സ്റ്റേഷനുകളിൽ വിവരം ലഭിക്കുക. അത്കൊണ്ട് തന്നെ ഓരോ ദിവസവും വൈദ്യുതി മുടങ്ങുന്നതിൻെറ സമയം മാറിക്കൊണ്ടിരിക്കും. ചില ദിവസങ്ങളിൽ പകൽ സമയത്തും വൈദ്യുതി നിലക്കുന്നത് ഇതിൻെറ ഭാഗമാണെന്ന് പറയുന്നു.  വൈദ്യുതി സ്ഥിരമായി ഇല്ലാതാകുന്നതിൻെറ പൊരുൾ ഉപഭോക്താക്കൾക്ക് പിടികിട്ടുന്നില്ല. ലോഡ്ഷെഡിങ് ഏ൪പ്പെടുത്തിയിട്ടില്ലെന്നിരിക്കെ അപ്രഖ്യാപിത പവ൪കട്ടിൽ ജനരോഷം ഉയരുകയാണ്. വൈദ്യുതിയുടെ ഒളിച്ചുകളിക്ക് പുറമെ നിരക്ക് വ൪ധനവും ഉടൻ ഉണ്ടാകുമെന്ന വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങൾക്ക് ഇരുട്ടടിയാണ് നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.