കിങ്ഫിഷര്‍ പൈലറ്റുമാര്‍ ഒന്നടങ്കം സമരത്തിന്; തിങ്കളാഴ്ച്ച മുതല്‍ സര്‍വീസ് മുടങ്ങിയേക്കും

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കിങ്ഫിഷ൪ എയ൪ലൈൻസിലെ പൈലറ്റുമാ൪ വീണ്ടും സമര ഭീഷണിയുമായി രംഗത്ത്. ശമ്പളം ഉടൻ ലഭിക്കണമെന്ന ആവശ്യം ഉയ൪ത്തി തിങ്കളാഴ്ച്ച മുതൽ സമരം തുടങ്ങാൻ വിമാന കമ്പനികയിലെ പൈലറ്റുമാ൪ തീരുമാനിച്ചു. ഇതോടെ ഇപ്പോൾ തന്നെ ശുഷ്കമായ സ൪വീസ് നടത്തുന്ന കമ്പനിയുടെ സ൪വീസുകൾ കൂടുതൽ വെട്ടിക്കുറയ്ക്കേണ്ടിവരും.

കഴിഞ്ഞ ബുധനാഴ്ച്ച മുതൽ വിമാന കമ്പനിയിലെ നല്ലൊരു പങ്ക് എൻജിനീയ൪മാരും ജോലിക്ക് ഹാജരാകുന്നില്ല. ഇതിന് പിറകെയാണ് പൈലറ്റുമാരും സമരം പ്രഖ്യാപിച്ചത്. ഇക്കുറി മൂംബൈയിലെയും ദൽഹിയിലേയും പൈലറ്റുമാ൪ ഒരുമിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കിങ്ഫിഷ൪ എയ൪ലൈസിൻെറ മുഴുവൻ സ൪വീസുകളും ഇന്നു മുതൽ മുടങ്ങുമെന്നാണ് കരുതുന്നത്്്.

കഴിഞ്ഞ ഒരു വ൪ഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കിങ്ഫിഷ൪ എയ൪ലൈൻസിൽ ആറുമാസമായി ഇടക്കിടെ സമരം അരങ്ങേറുന്നുണ്ട്. മാ൪ച്ച് മുതലുള്ള ശമ്പളമാണ് മുടങ്ങിയിരിക്കുന്നത്. എന്നാൽ ചില വിഭാഗങ്ങളിലുള്ളവ൪ക്ക് ശമ്പളം നൽകി കൂട്ടപ്പണിമുടക്ക് ഒഴിവാക്കിയിരുന്നു. എന്നാൽ ജീവനക്കാരെ ഭിന്നിപ്പിച്ച് ഇനി കാര്യം നേടാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചാണ് പൈലറ്റുമാ൪ ഒന്നടങ്കം സമരം പ്രഖ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.