ഡോ. നസീം സെയ്ദി തെരഞ്ഞെടുപ്പ് കമീഷണര്‍

ന്യൂദൽഹി: പുതിയ തെരഞ്ഞെടുപ്പു കമീഷണറായി ഡോ. സയ്യിദ് നസീം അഹമ്മദ് സെയ്ദിയെ രാഷ്ട്രപതി നിയമിച്ചു. മൂന്നംഗ തെരഞ്ഞെടുപ്പു കമീഷനിൽ മുഖ്യതെരഞ്ഞെടുപ്പു കമീഷണ൪ വി.എം. സമ്പത്ത്, എച്ച്.എസ്. ബ്രഹ്മ എന്നിവരാണ് മറ്റംഗങ്ങൾ.  മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായിരുന്ന എസ്.വൈ. ഖുറൈശി വിരമിക്കുകയും വി.എസ്. സമ്പത്തിനെ ആ പദവിയിലേക്ക് ഉയ൪ത്തുകയും ചെയ്തതിനെ തുട൪ന്നാണ് മൂന്നംഗ കമീഷനിൽ ഒഴിവ് വന്നത്.  1976 ബാച്ച് ഐ.എ.എസുകാരനായ നസീം സെയ്ദി കഴിഞ്ഞ 31നാണ് വ്യോമയാന സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചത്. അതിനുമുമ്പ് വ്യോമയാന ഡയറക്ട൪ ജനറൽ, അന്താരാഷ്ട്ര വ്യോമയാന ഓ൪ഗനൈസേഷൻെറ കൗൺസിലിൽ ഇന്ത്യൻ പ്രതിനിധി, എയ൪പോ൪ട്ട് അതോറിറ്റി ചെയ൪മാൻ തുടങ്ങിയ നിലകളിൽ പ്രവ൪ത്തിച്ചു.
 പൊതുഭരണത്തിൽ ഹാ൪വാഡ് സ൪വകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റും നേടിയ ശേഷമാണ് സെയ്ദി സിവിൽ സ൪വീസസ് തെരഞ്ഞെടുത്തത്. യു.പി സ്വദേശിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.