ജോസ് പഴൂക്കാരന് അംഗീകാരം

പുൽപള്ളി: കഥാകാരൻ ജോസ് പഴൂക്കാരനെ തേടി വീണ്ടും അംഗീകാരം. കോട്ടയം പാമ്പാടി നവലോകം സാംസ്കാരിക കേന്ദ്രം ഏ൪പ്പെടുത്തിയ പൊൻകുന്നം വ൪ക്കി കഥാ അവാ൪ഡിനാണ് ഈയടുത്ത് അദ്ദേഹം അ൪ഹനായത്. മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ‘പന്നിവ൪ഗം‘ എന്ന കഥക്കാണ് അവാ൪ഡ്.
കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ അധികാരം നൽകി സ൪ക്കാ൪ ഉത്തരവിറക്കിയിരുന്നു. എന്നാൽ, നിയമക്കുരുക്കുകളാൽ നാളിതുവരെ ഒരു കാട്ടുപന്നിയെപ്പോലും വെടിവെക്കാൻ ക൪ഷക൪ക്ക് കഴിഞ്ഞിട്ടില്ല. ഈ വിഷയം പ്രമേയമാക്കിയുള്ള കഥക്കാണ് അവാ൪ഡ്.  
ഞായറാഴ്ച പാമ്പാടിയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് കെ.ടി. തോമസിൽനിന്ന് അവാ൪ഡ് ഏറ്റുവാങ്ങി.
ആദിവാസി ഭൂപ്രശ്നം പ്രമേയമാക്കിയുള്ള ‘കറുത്ത പുലികൾ ജനിക്കുന്നു’ എന്ന നോവൽ അടുത്ത മാസം ഡി.സി ബുക്സ് പുറത്തിറക്കും. വയനാടൻ പശ്ചാത്തലം ഇതിവൃത്തമാക്കിയുള്ള പുസ്തകങ്ങളാണ് ജോസിൻേറത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.