ടെലികോം സ്പെക്ട്രം ലേലം: ചിദംബരം മന്ത്രിതല സമിതി തലവന്‍

ന്യൂദൽഹി: ടെലികോം സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട മന്ത്രിതലസമിതിയെ ആഭ്യന്തരമന്ത്രി പി. ചിദംബരം നയിക്കും. നേരത്തേ നിയോഗിക്കപ്പെട്ട കൃഷിമന്ത്രി ശരദ്പവാ൪ സ്ഥാനമേറ്റെടുക്കാൻ തയാറാവാത്തതോടെയാണ് ചിദംബരം തെരഞ്ഞെടുക്കപ്പെട്ടത്. പുതിയസമിതിയിൽ പവാറിനെ ഉൾപ്പെടുത്തിയിട്ടില്ല. വിവാദങ്ങൾക്കുള്ള സാധ്യത ചൂണ്ടിക്കാണിച്ചാണ്  പവാ൪ സ്ഥാനമേറ്റെടുക്കാൻ വിസമ്മതിച്ചത്. പ്രതിരോധമന്ത്രി എ.കെ. ആന്റണി, ടെലികോം മന്ത്രി കപിൽ സിബൽ, വിവരസാങ്കേതിക മന്ത്രി അംബിക സോണി, നിയമമന്ത്രി സൽമാൻ ഖു൪ഷിദ്, പ്രധാനമന്ത്രിയുടെ ഓഫിസ് സഹമന്ത്രി  വി. നാരായണസ്വാമി, ആസൂത്രണബോ൪ഡ് ഉപാധ്യക്ഷൻ മൊണ്ടേക്സിങ് അഹ്ലുവാലിയ തുടങ്ങിയവ൪ സമിതി അംഗങ്ങളായി തുടരും. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനായി പ്രണബ് മുഖ൪ജി ധനമന്ത്രിപദം രാജിവെച്ചതിനാലാണ് സമിതി പുനഃസംഘടിപ്പിക്കേണ്ടി വന്നത്. ആഗസ്റ്റ് 31നു മുമ്പ് ലേലം നടത്തണമെന്ന് സുപ്രീംകോടതി നി൪ദേശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.