‘നാവിക അക്കാദമിയിലെ മാലിന്യം പൊതുജനങ്ങള്‍ക്ക്; പറശ്ശിനിക്കടവ്പുഴ ലോഡ്ജുകളുടെ കക്കൂസ് ടാങ്ക്’

കണ്ണൂ൪: ഏഴിമല നാവിക അക്കാദിയിൽനിന്നുള്ള മാലിന്യങ്ങൾ രാമന്തളി പഞ്ചായത്തിലെ ജനവാസകേന്ദ്രങ്ങളിലേക്ക് ഒഴുക്കിവിടുന്നുവെന്നും പറശ്ശിനിക്കടവ് തീ൪ഥാടനകേന്ദ്രത്തിലെ ലോഡ്ജുകൾ പുഴയെ കക്കൂസ് ടാങ്കായി ഉപയോഗിക്കുന്നുവെന്നും ജില്ലാതല പക൪ച്ചവ്യാധി പ്രതിരോധ അവലോകനയോഗത്തിൽ പരാതിയുയ൪ന്നു.
നാവിക അക്കാദമിയിലെ മാലിന്യങ്ങൾ ഓടകളിലൂടെ പുറത്തേക്കൊഴുക്കുന്നത് പരിസരവാസികൾക്ക് കടുത്ത ദുരിതമുണ്ടാക്കുന്നതായി രാമന്തളി പഞ്ചായത്ത് പ്രസിഡൻറ് ഈശ്വരി ബാലകൃഷ്ണൻ പറഞ്ഞു. വേനൽക്കാലത്ത് വെള്ളം പമ്പുചെയ്ത് നിറച്ചിരുന്ന 25 ലക്ഷം ലിറ്റ൪ ശേഷിയുള്ള നാവിക അക്കാദമിയിലെ കുളത്തിൽനിന്ന് ഉപ്പുവെള്ളം പുറത്തേക്കൊഴുക്കിവിട്ടതിനാൽ പ്രദേശത്തെ വീട്ടുകിണറുകളിൽ ഉപ്പുവെള്ളം കയറിയതായും പഞ്ചായത്ത് പ്രസിഡൻറ് പരാതിപ്പെട്ടു. പഞ്ചായത്ത് അധികൃത൪ പലതവണ നാവിക അക്കാദമി അധികൃതരെ നേരിൽകണ്ട് പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല. തങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തതാണ് എന്നതായിരുന്നുവത്രെ അക്കാദമി അധികൃതരുടെ മറുപടി. ഇക്കാര്യം അന്വേഷിക്കാമെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.
ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകളത്തെുന്ന പറശ്ശിനിക്കടവ് തീ൪ഥാടന കേന്ദ്രത്തിലെ പല ലോഡ്ജുകളിലും സെപ്റ്റിക് ടാങ്കില്ല. ഇവിടെനിന്ന് പുഴയിലേക്കാണ് കക്കൂസ് പൈപ്പുകൾ തുറന്നുവിടുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫിസ൪ നടത്തിയ പരിശോധനയിൽ കണ്ടത്തെിയതായി ജയിംസ് മാത്യു എം.എൽ.എ പറഞ്ഞു.
ക്ഷേത്രത്തിലത്തെുന്നവ൪ പുഴവെള്ളം ദേഹശുദ്ധിവരുത്താൻ ഉപയോഗിക്കുന്നു. ഹോട്ടലുകളിലും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. പറശ്ശിനിക്കടവിൽ മലമ്പനി റിപ്പോ൪ട്ട് ചെയ്തിരുന്നു. അതിനാൽ സ൪ക്കാ൪ പ്രശ്നം ഗൗരവത്തോടെ പരിഗണിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
മാലിന്യനി൪മാ൪ജന പ്രവ൪ത്തനങ്ങൾക്ക് തദ്ദേശ ഭരണസ്ഥാപനങ്ങളിൽ വലിയ പ്രധാന്യം ലഭിക്കുന്നില്ളെന്നും മാലിന്യമുക്ത കേരളം പദ്ധതിക്ക് സ൪ക്കാ൪ അനുവദിച്ച ഫണ്ട് പഞ്ചായത്തുകൾ എങ്ങനെ വിനിയോഗിച്ചുവെന്നത് അവലോകനം ചെയ്യണമെന്നും ജയിംസ് മാത്യു നി൪ദേശിച്ചു. കണ്ണൂ൪ നഗരം ശുചീകരിക്കുമ്പോൾ ചേലോറയിൽ മാലിന്യം കുന്നുകൂടുന്നത് അനുവദിക്കാനാവില്ളെന്നും ചേലോറയിലെ മാലിന്യനിക്ഷേപ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്നും പഞ്ചായത്ത് പ്രസിഡൻറ് എൻ.വി. പുരുഷോത്തമൻ, എടക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. പ്രകാശിനി എന്നിവ൪ ആവശ്യപ്പെട്ടു.
ചാല-നടാൽ ബൈപാസ് റോഡരികിൽ മാലിന്യം തള്ളുന്നത് രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. പൊലീസിനെ അറിയിച്ചിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ളെന്ന് എടക്കാട് പഞ്ചായത്ത് പ്രസിഡൻറ് സി. രവീന്ദ്രൻ പറഞ്ഞു.
ചിറക്കൽ പഞ്ചായത്തിലെ മാലിന്യസംസ്കരണ പ്ളാൻറിൽ മാലിന്യം സംസ്കരിക്കാതെ കുന്നുകൂടിക്കിടക്കുകയാണ്. പ്ളാൻറിൻെറ പ്രവ൪ത്തനചുമതല ഏറ്റെടുത്ത ഏജൻസി അനാസ്ഥ കാട്ടിയെന്ന് പരാതിയുണ്ടായി.
ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാര പരിശോധന നടത്താനുള്ള ചുമതല ഫുഡ് ഇൻസ്പെക്ട൪മാരെ ഏൽപിച്ചത് പ്രായോഗികമല്ളെന്നും പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ട൪മാരത്തെന്നെ നിയോഗിക്കണമെന്നും അഭിപ്രായമുയ൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.