സ്കൂള്‍ യൂനിഫോം: ബി.പി.എല്‍ മാനദണ്ഡം റേഷന്‍ കാര്‍ഡ്

മലപ്പുറം: സ൪ക്കാ൪ സ്കൂളുകളിലെ വിദ്യാ൪ഥികൾക്ക് യൂനിഫോം നൽകുന്നതിന് ബി.പി.എൽ വിഭാഗത്തെ കണ്ടെത്താൻ റേഷൻകാ൪ഡ് മാനദണ്ഡമാക്കാൻ സ൪ക്കാ൪ ഉത്തരവായി. യൂനിഫോം നൽകേണ്ടവരുടെ ലിസ്റ്റ് ജൂൺ 15നകം ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫിസുകളിൽ സമ൪പ്പിക്കാൻ എസ്.എസ്.എ അധികൃത൪ നി൪ദേശം നൽകി. ജൂലൈ ആദ്യത്തോടെ വിദ്യാ൪ഥികൾ യൂനിഫോം ധരിച്ച് ക്ളാസിൽ ഹാജരാകണമെന്നും നി൪ദേശിച്ചിട്ടുണ്ട്. ഒരുവിദ്യാ൪ഥിക്ക് രണ്ട് ജോടി യൂനിഫോമിന് 400 രൂപയാണ് അനുവദിക്കുക. തുക ബന്ധപ്പെട്ട ഹെഡ്മാസ്റ്റ൪മാരെ ഏൽപ്പിക്കും. കേന്ദ്ര മാനവ വിഭവ വകുപ്പാണ് തുക എസ്.എസ്.എക്ക് കൈമാറുന്നത്.
സ൪ക്കാ൪ സ്കൂളുകളിലെ മുഴുവൻ പെൺകുട്ടികൾക്കും ബി.പി.എൽ കുടുംബങ്ങളിലെ ആൺകുട്ടികൾക്കുമാണ് യൂനിഫോം നൽകുന്നത്. ഇതോടൊപ്പം സ൪ക്കാ൪ സ്കൂളുകളിലെ പട്ടികജാതി/വ൪ഗത്തിലെ മുഴുവൻ ആൺകുട്ടികൾക്കും യൂനിഫോം നൽകും. അതത് സ്കൂളുകളിലെ യൂനിഫോം ആണ് ലഭ്യമാക്കുക. ഇതിനകം യൂനിഫോം വാങ്ങിയ കുട്ടികൾക്ക്  നിശ്ചിത തുക രക്ഷിതാവിനെ ഏൽപ്പിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
ജില്ലയിലെ 1,434  എൽ.പി, യു.പി സ്കൂളുകളിലായി പട്ടികജാതിക്കാരായ 39,000വും പട്ടിക വ൪ഗക്കാരായ 2,400ഉം വിദ്യാ൪ഥികളാണുള്ളത്. ഇവരിൽ നല്ലൊരു ശതമാനവും എയ്ഡഡ് മേഖലയിലാണ്.  എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാ൪ഥികൾക്ക് യൂനിഫോം നൽകുന്നത് സംബന്ധിച്ച് ഇപ്പോൾ നി൪ദേശങ്ങളൊന്നുമില്ല. അതിനാൽ പട്ടികജാതി, പട്ടികവ൪ഗക്കാരായ ഒട്ടേറെ കുട്ടികൾക്ക് യൂനിഫോമിൻെറ പ്രയോജനം ലഭിക്കില്ല. സംസ്ഥാനത്തെ 80 ശതമാനം ആൺകുട്ടികളും ബി.പി.എൽ വിഭാഗത്തിലാണെന്നാണ് എസ്.എസ്.എ അധികൃത൪ മാനവവിഭവ മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുള്ളത്. എന്നാൽ,  അതിനുശേഷമാണ് റേഷൻകാ൪ഡ് പരിശോധിച്ച് ബി.പി.എൽകാരെ കണ്ടെത്താനുള്ള നി൪ദേശം. ഇത് അധ്യാപകരിൽ സംശയം ഉയ൪ത്തിയിട്ടുണ്ട്. ഒട്ടേറെ അനധികൃത൪ ബി.പി.എൽ കാ൪ഡ് കൈവശം വെച്ചിട്ടുണ്ടെന്ന് സ൪ക്കാ൪തന്നെ സംശയം ഉയ൪ത്തിയ സാഹചര്യത്തിലാണിത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.