അനധികൃത നിര്‍മാണം: റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കും

പെരിന്തൽമണ്ണ: നഗരത്തിലെ അനധികൃത കെട്ടിട നി൪മാണം, ഭൂമി കൈയേറ്റം എന്നിവ സംബന്ധിച്ച റിപ്പോ൪ട്ട് ഉടൻ സ൪ക്കാറിന് കൈമാറുമെന്ന് വിജിലൻസ് ചുമതലയുള്ള സീനിയ൪ ടൗൺ പ്ളാന൪ എസ്. അജയകുമാ൪ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സെക്രട്ടറിക്കാണ് റിപ്പോ൪ട്ട് കൈമാറുക. വിവിധ നി൪മാണ പ്രവൃത്തികൾക്ക് നഗരസഭ നൽകിയ അനുമതി സംബന്ധിച്ച രേഖകൾ അദ്ദേഹം പരിശോധിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളും വിവാദമായ മാനത്ത്മംഗലം ബൈപാസിലെ നി൪മാണ പ്രവ൪ത്തനങ്ങളും പരിശോധിച്ചു.
റവന്യു വിഭാഗത്തിൻെറ സഹായം തേടുമെന്നും ആവശ്യമെങ്കിൽ വീണ്ടും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ടൗൺ പ്ളാന൪ കെ.വി. അബ്ദുൽ മാലിക്കും സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വിവിധ നി൪മാണ പ്രവൃത്തികൾക്ക് നഗരസഭ നൽകിയ അനുമതി സംബന്ധിച്ച രേഖകൾ അദ്ദേഹം പരിശോധിച്ചു.
നഗരത്തിലെ ഇരുപതോളം കെട്ടിടങ്ങൾ നി൪മാണ ചട്ടം ലംഘിച്ചതായി സംഘം കണ്ടെത്തിയതായാണ് സൂചന.
പ്രമുഖ സ്ഥാപനങ്ങളും ആശുപത്രിയടക്കമുള്ളവയുമാണ്  ചട്ടം ലംഘിച്ച് നി൪മിച്ചതായി കണ്ടെത്തിയത്. മാനത്ത്മംഗലം ബൈപാസിനിരുവശത്തേയും കെട്ടിടങ്ങളേക്കാൾ നഗരത്തിലെ മറ്റു ഭാഗങ്ങളിൽ നി൪മാണ ചട്ട ലംഘനമുള്ളതായി സമിതി വിലയിരുത്തിയതായും സൂചനയുണ്ട്. ഡെപ്യൂട്ടി ടൗൺ പ്ളാന൪ പി.എ. ആയിശ, അസി. ടൗൺ പ്ളാന൪മാരായ കെ. മുഹമ്മദ് മുസ്തഫ, കെ. ഷമീ൪ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അതേസമയം, മാനത്ത്മംഗലം ബൈപാസ് റോഡും സമീപത്തെ തോടും റവന്യൂ വിഭാഗം ചൊവ്വാഴ്ചയും പരിശോധിച്ചു. പെരിന്തൽമണ്ണയിലെ സ൪വെയ൪ വന്നതിനുശേഷമാണ് അടുത്ത നടപടി തുടങ്ങുക.
രണ്ട് ദിവസ പരിശോധനക്കായി ഏറനാട് സ൪വേയറെയാണ് നിയമിച്ചിരുന്നത്. പെരിന്തൽമണ്ണ സ൪വേയറെ കാത്തിരിക്കുന്ന സ്ഥലംമാറ്റം പരിശോധന വൈകിപ്പിക്കുമെന്ന് ആശങ്കയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.