ദരിദ്ര ന്യൂനപക്ഷങ്ങളുടെ സ്ഥിതിവിവരമില്ല

ന്യൂദൽഹി: ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് സ൪ക്കാ൪ തെരഞ്ഞെടുത്ത 90 ജില്ലകളിലെ ന്യൂനപക്ഷ വിഭാഗക്കാരായ ദരിദ്രരുടെ കണക്കില്ലെന്ന വിവരം നടുക്കമുളവാക്കുന്നതാണെന്ന് പാ൪ലമെൻറിൻെറ സ്ഥിരം സമിതി. പദ്ധതിയുടെ ഭാഗമായി ഈ ജില്ലകൾക്ക് അനുവദിച്ച മൂന്ന് ലക്ഷത്തോളം വീടുകളിൽ ന്യൂനപക്ഷങ്ങൾക്ക് ലഭിച്ച വീടുകളെത്രയെന്ന് അറിയില്ലെന്ന ന്യൂനപക്ഷ മന്ത്രാലയത്തിൻെറ മറുപടി സ്വീകാര്യമല്ലെന്നും പാ൪ലമെൻറിന് സമ൪പ്പിച്ച റിപ്പോ൪ട്ടിൽ സമിതി വ്യക്തമാക്കി.
ബി.പി.എല്ലുകാ൪ക്കുള്ള ഭവന നി൪മാണ പദ്ധതിയായ ‘ഇന്ദിര ആവാസ് യോജന’, ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകൾക്കുള്ള ബഹുമുഖ പദ്ധതിയുടെ ഭാഗമാക്കിയിരുന്നു. ഇത്തരം ജില്ലകളിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട ദാരിദ്ര്യരേഖക്ക് താഴെയുള്ളവ൪ക്ക് ഭവനനി൪മാണത്തിന് അവസരം ലഭിക്കാൻ വേണ്ടിയായിരുന്നു ഇത്.
ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകൾക്കുള്ള പദ്ധതിയുടെ ഭാഗമായി ഇന്ദിര ആവാസ് യോജനക്ക് കീഴിൽ 2,95,162 ഭവനങ്ങൾ നി൪മിച്ചുകൊടുക്കാനാണ് സ൪ക്കാ൪ തീരുമാനിച്ചത്. ഇതിൽ 1,75,008 വീടുകൾ നി൪മിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. എന്നാൽ, ഭവന നി൪മാണത്തിന് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തപ്പോൾ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവ൪ക്ക് മുൻഗണന നൽകുന്നതിന് പകരം പൊതുവായ പട്ടികയുണ്ടാക്കി അതിലെ മുൻഗണന അനുസരിച്ച് അനുവദിക്കുകയാണ് ചെയ്തതെന്ന് സഭാസമിതി കണ്ടെത്തി.
ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പരമാവധി ന്യൂനപക്ഷങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ അവ൪ തിങ്ങിപ്പാ൪ക്കുന്ന ഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കിയതെന്ന വിശദീകരണമാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നൽകിയത്. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളിൽ ദാരിദ്ര്യരേഖക്ക് താഴെ എത്ര കുടുംബങ്ങളുണ്ടെന്ന് സമിതി ചോദിച്ചപ്പോൾ, ഇത്തരമൊരു സ്ഥിതിവിവരക്കണക്കില്ലെന്ന മറുപടിയാണ് സ൪ക്കാറിൽനിന്ന് ലഭിച്ചതെന്ന് പാ൪ലമെൻറിൽ സമ൪പ്പിച്ച റിപ്പോ൪ട്ട് പറയുന്നു.
ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകൾക്ക് അനുവദിച്ച 2,95,162 വീടുകളിൽ എത്രയെണ്ണം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭിച്ചുവെന്നതിൻെറ പ്രത്യേക കണക്കില്ലെന്നും സമിതി വ്യക്തമാക്കി.
പദ്ധതിയോട് ഗൗരവപൂ൪ണമല്ലാത്ത സമീപനം സ്വീകരിച്ചതിൽ അസംതൃപ്തി അറിയിച്ച സമിതി, ന്യൂനപക്ഷ വിഭാഗത്തിൽപെട്ട കുടുംബങ്ങളുടെ സ്ഥിതിവിവരത്തിൻെറ അഭാവത്തിൽ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളിൽ നടപ്പാക്കിയ പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളിൽ ജീവിക്കുന്ന ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ സ്ഥിതി വിവരം പ്രത്യേകമായി സൂക്ഷിക്കണമെന്ന് സമിതി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോട് നി൪ദേശിച്ചു. അനുവദിച്ച വീടുകളിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവ൪ക്ക് കൊടുത്തതിൻെറ പ്രത്യേക കണക്ക് തയാറാക്കണമെന്നും ഓരോ ജില്ലക്കും മൊത്തം അനുവദിച്ച ഭവനങ്ങളിൽ എത്ര ശതമാനം ന്യൂനപക്ഷങ്ങൾക്ക് ലഭിച്ചുവെന്ന് പ്രത്യേകം കാണിക്കണമെന്നും സമിതി നി൪ദേശിച്ചു.
ഇന്ദിര ആവാസ് യോജനയുടെ മാതൃകയിൽ നഗരങ്ങളിലെ ചേരിവാസികൾക്കായി ആവിഷ്കരിച്ച ഭവനപദ്ധതിയായ രാജീവ് ആവാസ് യോജന ന്യൂനപക്ഷങ്ങൾക്കുള്ള ബഹുമുഖ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.  നഗരങ്ങളിൽ വസിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട ദരിദ്ര൪ക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്നും സമിതി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.