ഭീകരവിരുദ്ധ കേന്ദ്രം: യോഗം ദല്‍ഹിയില്‍ തുടങ്ങി

ന്യൂദൽഹി: സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള നിലപാടിലുള്ള വിയോജിപ്പ് വ്യക്തമാക്കി ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എൻ.സി.ടി.സി) സംബന്ധിച്ച് പ്രധാനമന്ത്രി വിളിച്ചുചേ൪ത്ത മുഖ്യമന്ത്രിമാരുടെ യോഗം ദൽഹിയിൽ തുടങ്ങി. പുതിയ തീരുമാനത്തോട് നിരവധി സംസ്ഥാനങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോൾ, കേന്ദ്രം തങ്ങളുടെ നിലപാടിനെ പൂ൪ണമായും ന്യായീകരിച്ചു. സംസ്ഥാനങ്ങളുടെ അതിരുകൾ ഭീകരരുടെ പരിഗണനയല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. 
എൻ.സി.ടി.സി ഒരു കേന്ദ്ര-സംസ്ഥാന അഭിപ്രായ വിത്യാസത്തിന്റെ പ്രശ്നമല്ലെന്ന് ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് പറഞ്ഞു. ഭീകരവിരുദ്ധ മുന്നേറ്റം ഏകീകരിക്കുക എന്ന ദൗത്യമാണ് പുതിയ ഏജൻസിയുടെ മുന്നിലുള്ള പ്രധാനജോലിയെന്നും അദ്ദേഹം വ്യക്തമാക്കി. അത് സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്താനുള്ള ശ്രമമല്ല. 
കേന്ദ്ര നി൪ദേശങ്ങൾക്കെതിരെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ശക്തിയായി രംഗത്തുവന്നു. കേന്ദ്രത്തിന്റെ വ്യക്തതയില്ലാത്ത നിലപാടുകൾ ആശയക്കുഴപ്പങ്ങൾക്ക് വകവക്കുമെന്നും നാളിതുവരെയായിട്ടും ആരാണ് യഥാ൪ത്ഥ ശത്രു എന്ന് തിരിച്ചറിയാൻ കേന്ദ്രത്തിനായില്ലെന്നും മോഡി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.