മാലിന്യം തള്ളുന്നതിനെതിരെ അഞ്ചംഗ കുടുംബത്തിന്‍െറ ആത്മഹത്യാഭീഷണി

കോട്ടയം: റബ൪ ബാൻറ് നി൪മാണ ഫാക്ടറിയിൽനിന്ന് തള്ളുന്ന മാലിന്യം മൂലം സഹികെട്ട അഞ്ചംഗ കുടുംബം പൊല്യൂഷൻ കൺട്രോൾ ബോ൪ഡ് ഓഫിസിൽ ആത്മഹത്യാഭീഷണി മുഴക്കിയെത്തി. ചൊവാഴ്ച രാവിലെ 9.30ഓടെ മീനടം ഊരാക്കാട്ട് ജയമോഹനും  ഭാര്യ അശ്വതിയും മൂന്ന് മക്കളുമാണ് നാഗമ്പടത്തെ പൊല്യൂഷൻ കൺട്രോൾ ബോ൪ഡിൻെറ ഓഫിസിൽ പെട്രോളുമായി ആത്മഹത്യാഭീഷണി മുഴക്കിയത്.
ജീവനക്കാരെത്തിയപ്പോൾ ജയമോഹനും കുടുംബവും പെട്രോളുമായി ഓഫിസിൽ കയറി കതകടക്കുകയായിരുന്നു. പിന്നീട് കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇവരെ അനുനയിപ്പിച്ച് കസ്റ്റഡിയിലെടുത്തു. മീനടത്തെ റബ൪ ബാൻറ് ഫാക്ടറിക്കെതിരെ ജയമോഹനും കുടുംബവും പൊല്യൂഷൻ കൺട്രോൾ ബോ൪ഡിനും മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും പരാതി നൽകിയിരുന്നു.
ഫാക്ടറിയിലെ മാലിന്യം ജീവിതം ദുസ്സഹമാക്കിയപ്പോഴാണ് ഇവ൪ പരാതിപ്പെട്ടത്. അധികൃത൪ പരാതി പരിഗണിക്കാതെ വന്നതോടെയാണ് പൊല്യൂഷൻ കൺട്രോൾ ബോ൪ഡ് ഓഫിസിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.