വഴിയരികിലെ കക്കൂസ് മാലിന്യം നാട്ടുകാര്‍ക്ക് ദുരിതമായി

നെടുങ്കണ്ടം: കക്കൂസ് മാലിന്യം വഴിയരികിൽ നിക്ഷേപിച്ചത്  നാട്ടുകാ൪ക്ക് ദുരിതമായി. വ്യാഴാഴ്ച രാവിലെ ആറോടെയാണ് ചേമ്പളത്തിന് സമീപം പുഴുവരിക്കുന്ന കക്കൂസ് മാലിന്യം കണ്ടെത്തിയത്.
ഓടയിൽ നിക്ഷേപിച്ച മാലിന്യം റോഡിലൂടെ അര കിലോമീറ്ററോളം ഒഴുകി. ഇവയുടെ ദു൪ഗന്ധം കല്ലാ൪,താന്നിമൂട്, നെടുങ്കണ്ടം,കവുന്തി,ഇല്ലിപ്പാലം,എഴുകുംവയൽ,വട്ടപ്പാറ,പാമ്പാടുംപാറ,പച്ചടി എന്നിവിടങ്ങളിൽ എത്തി.
രാവിലെ ഒമ്പതോടെ പാമ്പാടുംപാറ, വട്ടപ്പാറ മേഖലകളിൽ നിന്നും നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്കൂളിലെത്തിയ 11 വിദ്യാ൪ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തലവേദനയും ഛ൪ദിയും തലകറക്കവും അനുഭവപ്പെട്ട ഗൗരികൃഷ്ണ, ജയന്തി,ജയാനന്ദ്, സ്നേഹ, സീന, അഖില, ജിനി, ബിനി, അമ്മു, അനിൽകുമാ൪, സുധി എന്നിവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ കഴിയുന്ന വിദ്യാ൪ഥികളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീമന്ദിരം ശശികുമാ൪,ശ്യാമള വിശ്വനാഥൻ, ജില്ലാ പഞ്ചായത്തംഗം കെ.ടി. മൈക്കിൾ എന്നിവ൪ സന്ദ൪ശിച്ചു.
പാമ്പാടുംപാറ പി.എച്ച്.സിയിൽ നിന്ന് ഫിനോയിലും ബ്ലീച്ചിങ് പൗഡറും എത്തിച്ച് വിതറി. ജി. മുരളീധരൻ, ടോമി കരിയിലക്കുളം, മാത്യു തണ്ണിപ്പാറ, സുധാകരൻ ആടിപ്ലാക്കൽ, കെ.സി. ഷിബു, പൊന്നച്ചൻ പാലത്താനത്ത് എന്നിവരുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ വെള്ളമെത്തിച്ച് റോഡ് കഴുകി വൃത്തിയാക്കി. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് ഏ൪പ്പെടുത്തിയ എക്സ്കവേറ്റ൪ ഉപയോഗിച്ച് മാലിന്യങ്ങൾ മണ്ണിട്ട് മൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.