കോളജില്‍ രാഷ്ട്രീയം നിരോധിക്കാന്‍ പി.ടി.എ കോടതിയിലേക്ക്

തൊടുപുഴ: മുട്ടം എൻജിനീയറിങ് കോളജിൽ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി.എ മനുഷ്യാവകാശ കമീഷൻ വഴി ഹൈകോടതിയിൽ ഹ൪ജി നൽകും. കോളജിൽ ചേ൪ന്ന അടിയന്തര പി.ടി.എ യോഗമാണ് തീരുമാനമെടുത്തത്. യോഗത്തിൽ 25 അംഗ കോളജ് സംരക്ഷണ സമിതി രൂപവത്കരിച്ചു.
 കോളജിന് സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന പി.ടി.എ അംഗങ്ങളാണ് കോളജ് സംരക്ഷണ സമിതിയംഗങ്ങൾ. അടിയന്തര സാഹചര്യങ്ങളിൽ ഇവ൪ കോളജിലെത്തി വേണ്ട സഹായം നൽകും. കോളജിൽ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യോഗം പാസാക്കി. കോളജിലും പരിസരത്തും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പുറത്തുനിന്ന് എത്തുന്നവരാണെന്നും ഇവ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്.
കോളജിലെയും പോളിടെക്നിക്കിലെയും  സംഘ൪ഷം  കാമ്പസിന് പുറത്തേക്ക് വ്യാപിക്കുകയും സമീപ വീടുകൾ ഉൾപ്പെടെയുള്ളവ ആക്രമിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ  നിലപാടിലേക്ക് പി.ടി.എ യോഗം എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.