കൊലക്കേസ് പ്രതി പിടിയില്‍

പത്തനംതിട്ട: ശീട്ടുകളിക്കിടെയുണ്ടായ വാക്കുത൪ക്കത്തെത്തുട൪ന്ന് മ൪ദനമേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചസംഭവത്തിൽ ഒരാളെ പത്തനംതിട്ട പൊലീസ് പിടികൂടി. വള്ളിക്കോട് തൈവടക്കതിൽ നിഖിൽകുമാറിനെയാണ് (26) പിടികൂടിയത്.വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ഓമല്ലൂരിൽനിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.
വള്ളിക്കോട് ഇടത്തറ കളീക്കൽ വാസുദേവൻനായരാണ്(72)മരിച്ചത്.
ബുധനാഴ്ച പുല൪ച്ചെ നാലിന് താഴൂ൪ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. വാസുദേവൻനായരെ ഇരുമ്പു വടികൊണ്ട് മ൪ദിച്ച് അക്രമികൾ കടന്നുകളയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ സഹോദരീപുത്രൻ വാസുദേവൻ നായരെ പത്തനംതിട്ട ജനറൽആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുല൪ച്ചെ മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.