പൊലീസ് പിന്തുടര്‍ന്ന ബൈക്ക് ഓട്ടോയിലിടിച്ച് യാത്രക്കാരന് പരിക്ക്

കോട്ടയം: ഹെൽമറ്റ് വേട്ടക്കിറങ്ങിയ പൊലീസ് പിന്തുട൪ന്ന ബൈക്ക് ഓട്ടോയിലിടിച്ച്  ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മണ൪കാട് മാലം പൂത്രയിൽ ഷാജി കുര്യന്റെ മകൻ നിധിനാണ് (22) പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറിന് കുമ്മനം തബ്ലീഗ് മുസ്ലിം പള്ളിക്ക് സമീപമായിരുന്നു അപകടം. പൊന്തമ്പ്ര ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കിന് പൊലീസ് വാഹനത്തിലിരുന്ന് കുമരകം എസ്.ഐ കൈകാണിച്ചു. പൊലീസ് പിന്തുട൪ന്നപ്പോൾ  ഭയന്ന നിധിന്റെ ബൈക്ക് നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.