വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ അനിവാര്യം -മന്ത്രി

തിരുവനന്തപുരം: കാലത്തിന്റെ മാറ്റത്തിനനുസരിച്ച് വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റങ്ങൾ വരുത്തണമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്.
ലോകത്തിലെ മികച്ച വിദ്യാഭ്യാസം കേരളത്തിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. വിദേശരാജ്യങ്ങളിലെ വിദ്യാ൪ഥികൾക്ക് കൂടി ആക൪ഷകമാകുംവിധത്തിൽ വിദ്യാഭ്യാസരംഗം പരിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം എജുക്കേഷനൽ സൊസൈറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓച്ചിറ മുസ്ലിയാ൪ സ്മാരക അവാ൪ഡ് ദാനവും വിദ്യാഭ്യാസ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസരംഗത്ത് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങൾ ഒറ്റരാത്രികൊണ്ട് നടപ്പാക്കാൻ കഴിയില്ല. എന്നാൽ അത്തരം കാഴ്ചപ്പാടോടെയാണ് സ൪ക്കാ൪ വിദ്യാഭ്യാസരംഗത്തെ കാണുന്നത്. വിദേശരാജ്യങ്ങളിലടക്കം ഒരു കാലഘട്ടത്തിൽ ശാരീരിക അധ്വാന ശേഷിയുള്ളവരെ ആവശ്യമായിരുന്നെങ്കിൽ ഇന്നത് മാറി. മികച്ച വിദ്യാഭ്യാസമുള്ളവരുടെ വിഭവശേഷിയെയാണ് എല്ലാവരും പ്രധാനമായി പരിഗണിക്കുന്നത്. അതിനാൽ അത്തരം വിദഗ്ധരെയാണ് നമുക്കാവശ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എം.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് എം.കെ. കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ അവാ൪ഡ് വിതരണോദ്ഘാടനം നി൪വഹിച്ചു. കെ. മുരളീധരൻ എം.എൽ.എ, എം.കെ.അബ്ദുറഹീം മുസ്ലിയാ൪, പിന്നാക്കക്ഷേമ ഡയറക്ട൪ വി.ആ൪. ജോഷി, അഡ്വ. ഡി. സഞ്ജീവ ഘോഷ്, ഐ.ടി മിഷൻ ഡയറക്ട൪ അൻവ൪ സാദത്ത്, എം.ഇ.എസ് യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് തിരുമല താജുദ്ദീൻ, ഡോ. ഷിറാസ് ബാവ തുടങ്ങിയവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.