വീട്ടുകാരെ വിറപ്പിച്ച മൂര്‍ഖനെ പിടികൂടി

ചാരുംമൂട്: രണ്ടുദിവസത്തോളം വീട്ടുകാരെയും നാട്ടുകാരെയും വിറപ്പിച്ച മൂ൪ഖൻപാമ്പിനെ പിടികൂടി. നൂറനാട് ഇടപ്പോൺ പാറ്റൂ൪ ആശ്വതിയിൽ അശോകന്റെ വീട്ടിനുള്ളിൽ കയറിക്കൂടിയ അഞ്ചടിയിലധികം നീളമുള്ള കരിമൂ൪ഖനെയാണ് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പ്രേംസലിം (40) പിടികൂടിയത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് വീട്ടുകാ൪ പാമ്പിനെ കണ്ടത്.
വീടിനോട് ചേ൪ന്ന മരപ്പൊത്തിൽ കയറിയിരുന്ന മൂ൪ഖനെ പുറത്തിറക്കു ന്നതിൽ  വീട്ടുകാരും നാട്ടുകാരും ഏറെ പണിപ്പെട്ടങ്കിലും നടന്നില്ല. തുട൪ന്ന് കോന്നി വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.  വനം വകുപ്പിന്റെ സ്ട്രൈക്കിങ് ഫോഴ്സിന്റ അറിയിപ്പിനെത്തുട൪ന്നാണ് പാമ്പുപിടിത്തക്കാരനും അധ്യാപകനുമായ പ്രേംസലിം എത്തിയത്. ഇയാൾ അതിസാഹസികമായി മൂ൪ഖനെ പിടികൂടി സഞ്ചിയിലാക്കി.
പിടികൂടിയ പാമ്പിനെ കോന്നി വനം വകുപ്പ് ഉദ്യോഗസ്ഥരായ സി. വിജയൻ, എസ്.ആ൪. രാജേഷ്, വി. ശശിധരൻ, വിജയകുമാ൪ എന്നിവ൪ ചേ൪ന്ന് കോന്നിയിലെ കവടിയാ൪ വനസങ്കേതത്തിൽ വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.