തണല്‍ മരങ്ങള്‍ വെട്ടുന്നതിനെതിരെ

കലക്ട൪ക്ക് പരാതിആലുവ: റോഡരികിലെ തണൽ മരങ്ങൾ വെട്ടിനശിപ്പിക്കുന്നതിനെതിരെ പരാതി. പരിസ്ഥിതി സംരക്ഷണ സംഘം സെക്രട്ടറി പ്രഫ.എസ്. സീതാരാമൻ ഇത് സംബന്ധിച്ച് കലക്ട൪, പൊലീസ് മേധാവികൾ എന്നിവ൪ക്ക് പരാതി നൽകിയത്.
റോഡരികിലെ മരങ്ങൾ സാമൂഹിക ദ്രോഹികളും പരസ്യബോ൪ഡുകൾ സ്ഥാപിക്കുന്നവരും വ്യാപകമായി നശിപ്പിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ രാത്രി ആലുവ ബൈപാസ് റോഡിൽ രണ്ട് മരം  വെട്ടിവീഴ്ത്തി. ബൈപാസിൽ  ബസ് കാത്തുനിൽക്കുന്നവ൪ക്ക് തണൽ നൽകിയ മരങ്ങളാണ് ഇവ. സമീപത്തെ പരസ്യ ബോ൪ഡുമായി ബന്ധപ്പെട്ടവരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പരാതിയിൽ ആരോപിക്കുന്നു.
ഇതിന് പിന്നിലെ കുറ്റവാളികൾക്ക്  തക്കശിക്ഷ നൽകണമെന്നും തണൽമരങ്ങൾ സംരക്ഷിക്കാൻ നടപടിയെടുക്കണമെ ന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.