23 പ്രശ്ന സാധ്യതാ ബൂത്തുകള്‍

പിറവം: നിയോജക മണ്ഡലത്തിൽ 23 പ്രശ്ന സാധ്യതാ ബൂത്തുകളെന്ന് പൊലീസ് റിപ്പോ൪ട്ട്. പുത്തൻകുരിശ് സ൪ക്കിളിൽ ആറും പിറവം സ൪ക്കിളിൽ 15 ഉം തൃക്കാക്കര സ൪ക്കിളിൽ രണ്ടും ബൂത്തുകളാണിവ. നാലിടങ്ങൾ അതീവ പ്രശ്ന സാധ്യതയുള്ള താണെന്നും റിപ്പോ൪ട്ടിൽ പറയുന്നു.
പുത്തൻകുരിശിലെ 38, 39, 40, 41, 48, 63 ബൂത്തുകളും പിറവം സ൪ക്കിളിൽ 19, 23, 26, 31, 35, 44, 46, 58, 73, 75, 78, 94, 111, 127, 131 നമ്പ൪ ബൂത്തുകളും തൃക്കാക്കര സ൪ക്കിളിൽ 1, 4 നമ്പ൪ ബൂത്തുകളുമാണ് പ്രശ്നസാധ്യതാ പട്ടികയിലുണ്ട്. പ്രശ്നസാധ്യത  ബൂത്തുകളിൽ പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കുമെന്ന് കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. ഈ ബൂത്തുകൾ വോട്ടെടുപ്പ് ദിവസവും തലേന്നും വീഡിയോ നിരീക്ഷണത്തിലായിരിക്കും. അധിക പൊലീസിനെയും ഇവിടെ നിയോഗിക്കും. തെരഞ്ഞെടുപ്പ് കമീഷൻ നി൪ദേശിച്ച വെബ് കാസ്റ്റിങ്ങിലും പ്രശ്ന സാധ്യതാ ബൂത്തുകൾക്ക് മുൻഗണന നൽകും. പ്രശ്ന സാധ്യതാ ബൂത്തുകളിൽ കേന്ദ്ര റിസ൪വ് പൊലീസ് സേനയുടെ സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ മൂന്ന് ഡിവൈ.എസ്.പിമാരാണ് മണ്ഡലത്തിലെ സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുക. 127 സ൪ക്കിൾ ഇൻസ്പെക്ട൪മാ൪, 158 സബ് ഇൻസ്പെക്ട൪മാ൪, 934 സിവിൽ പൊലീസ് ഓഫിസ൪മാ൪ എന്നിവ൪ വോട്ടെടുപ്പിന് മുന്നോടിയായും വോട്ടെടുപ്പ് ദിവസവും തുട൪ന്ന് കൗണ്ടിങ് വരെയും മണ്ഡലത്തിലുടനീളം സുശക്തമായ പൊലീസ് സന്നാഹമുണ്ടാകും.
സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ഇന്നലെ കലക്ടറുടെ ചേംബറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ ഡോ. ഉമാകാന്ത് പൻവാറിന്റെ സാന്നിധ്യത്തിൽ ഉന്നത തല യോഗം ചേ൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.