ഗുണ്ടാസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

കയ്പമംഗലം: ചെന്ത്രാപ്പിന്നി, കണ്ണനാംകുളം പ്രദേശങ്ങളിൽ നിരവധി നാളുകളായി ഗുണ്ടാ പ്രവ൪ത്തനം നടത്തിയിരുന്ന സംഘത്തിലെ രണ്ടുപേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശി കൊട്ടുക്കൽ സുബീഷ് (35), കണ്ണനാംകുളം സ്വദേശി ചങ്ങരംകുളത്ത് ഹരിനായ൪ (42) എന്നിവരാണ് പിടിയിലായത്.
വിവിധ കേസുകളിലകപ്പെട്ട് ഒളിവിലായിരുന്ന സുബീഷിന് ഹരിനായരാണ് സംരക്ഷണം നൽകിയിരുന്നത്. കഞ്ചാവ്, സംഘട്ടനം തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് ഹരിനായരെന്നും പൊലീസ് പറഞ്ഞു.  മതിലകം എസ്.ഐ പി.കെ. പത്മരാജൻ, എ.എസ്.ഐ ജയരാജൻ, പൊലീസുകാരായ വിനോദ്, പ്രജീഷ് എന്നിവ൪ ചേ൪ന്നാണ് ഒളിവിലായിരുന്ന സുബീഷിനെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.