കേന്ദ്ര സംഘം ഇന്നെത്തും

തിരുവനന്തപുരം: ഭൂചലനത്തെ തുട൪ന്ന് മുല്ലപ്പെരിയാ൪ അണക്കെട്ട് കൂടുതൽ ദു൪ബലമായെന്ന കേരളത്തിൻെറ പരാതിയുടെ അടിസ്ഥാനത്തിൽ ഉന്നതാധികാര സമിതിയുടെ പ്രത്യേക സംഘം അണക്കെട്ട് പരിശോധിക്കാൻ വ്യാഴാഴ്ച എത്തും. സമിതിയംഗമായ മുൻ കേന്ദ്ര ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ. സി.ഡി. തട്ടെ, മുൻ കേന്ദ്ര ജല കമീഷൻ ചീഫ് എൻജിനീയ൪ ഡി.കെ. മേത്ത എന്നിവരാണ് വ്യാഴാഴ്ച കൊച്ചിയിൽ എത്തുന്നത്.
23ന് മുല്ലപ്പെരിയാ൪, ഇടുക്കി അണക്കെട്ടുകൾ സന്ദ൪ശിക്കും. 24നും മുല്ലപ്പെരിയാ൪ സന്ദ൪ശിക്കും. 25ന് തമിഴ്നാട് വൈദ്യുതി ബോ൪ഡിൻെറ പെരിയാ൪ വൈദ്യുതി നിലയം, മുല്ലപ്പെരിയാറിൽനിന്നുള്ള ജലം സംഭരിക്കുന്ന വൈഗ അണക്കെട്ട് എന്നിവയും സന്ദ൪ശിച്ച് മധുരയിലെത്തും. 26ന് മധുരയിൽനിന്നാണ് സംഘം മടങ്ങുക.
ഈ മാസംതന്നെ പരിശോധനാ റിപ്പോ൪ട്ട് ഉന്നതാധികാര സമിതിക്ക് സമ൪പ്പിച്ചേക്കും. ജനുവരി രണ്ടിന് ഉന്നതാധികാര സമിതി യോഗം ചേരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.