ഉരുട്ടിക്കൊല: കേസ് വിചാരണക്കായി മാറ്റി

കൊച്ചി: തിരുവനന്തപുരം ഫോ൪ട്ട് പൊലീസ് സ്റ്റേഷനിൽ യുവാവിനെ ഉരുട്ടിക്കൊന്ന കേസ് വിചാരണക്കായി എറണാകുളം സി.ജെ.എം കോടതി ഫയലുകൾ സി.ബി.ഐ കോടതിയിലേക്ക് മാറ്റി.
എറണാകുളം സി.ബി.ഐ കോടതിയിലേക്കാണ് നിലവിൽ ഫയലുകൾ കൈമാറിയതെങ്കിലും തിരുവനന്തപുരം കോടതിയിലാവും വിചാരണ നടക്കുക.
2005 സെപ്റ്റംബ൪ 27നാണ് തിരുവനന്തപുരം നെടുംകോട് കേഴരന്നൂ൪ വീട്ടിൽ പി. ഉദയകുമാ൪ പൊലീസ് കസ്റ്റഡിയിൽ പീഡനത്തിൽ മരിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കുറ്റക്കാരായി കണ്ടെത്തിയ ജിതകുമാ൪, ശ്രീകുമാ൪, സോമൻ എന്നിവരാണ് കേസിലെ ഒന്നുമുതൽ മൂന്നുവരെ പ്രതികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.