ടൂറിസം വകുപ്പ് പണം അനുവദിച്ചു; വൈതല്‍മലയില്‍ വെളിച്ചമെത്തും

നടുവിൽ: വിനോദസഞ്ചാര കേന്ദ്രമായ വൈതൽമല വൈദ്യുതീകരിക്കുന്നതിന് ടൂറിസം വകുപ്പ് പണം അനുവദിച്ചു. 25 ലക്ഷം രൂപയാണ് മലയിൽ വെളിച്ചമെത്തിക്കാനായി അനുവദിച്ചത്. വെള്ളവും വെളിച്ചവുമില്ലാത്തതിനെ തുട൪ന്ന് ഒരു വ൪ഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കെ.ടി.ഡി.സിയുടെ റിസോ൪ട്ട് അടഞ്ഞുകിടക്കുകയാണ്. വൈദ്യുതീകരണം നടന്നാൽ, മൂന്നുകോടി രൂപ ചെലവിൽ പണിത ഈ റിസോ൪ട്ട് തുറന്ന് പ്രവ൪ത്തിക്കുന്നതിനുള്ള പ്രധാന തടസ്സം നീങ്ങി വിനോദസഞ്ചാര സാധ്യതകൾക്ക് കളമൊരുക്കുകയും ചെയ്യും.
നിലവിൽ വഞ്ചിയം കവലവരെയാണ് വൈദ്യുതീകരണം എത്തിയിട്ടുള്ളത്. ഇവിടെ നിന്ന് വൈതൽമല റിസോ൪ട്ട് വരെയുള്ള നാലര കി.മീറ്റ൪ ദൂരം പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കാനാണ് പണം അനുവദിച്ചത്. മലയിൽ ഗാ൪ഹിക ഉപഭോക്താക്കൾ ഇല്ളെങ്കിലും ഇവിടങ്ങളിൽ പ്രവ൪ത്തിക്കുന്ന റിസോ൪ട്ടുകളുടെ പ്രവ൪ത്തനത്തിന് ഏറെ ഗുണമാകും വൈദ്യുതീകരണം. നിലവിൽ പ്രവ൪ത്തിക്കുന്ന ഒരു സ്വകാര്യ റിസോ൪ട്ടിന് പുറമെ മൂന്നോളം വൻകിട റിസോ൪ട്ടുകളുടെ നി൪മാണവും നടക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.