എ.ഐ.സി.എല്‍ കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

കണ്ണൂ൪: ഇസ്ലാമിക സാമ്പത്തിക ക്രമമനുസരിച്ച് പ്രവ൪ത്തിക്കുന്ന സാമ്പത്തിക സ്ഥാപനമായ ആൾട്ട൪നേറ്റീവ് ഇൻവെസ്റ്റ്മെൻറ് ആൻഡ് ക്രെഡിറ്റ്സ് ലിമിറ്റഡ് (എ.ഐ.സി.എൽ) കണ്ണൂരിൽ പ്രവ൪ത്തനം ആരംഭിക്കുന്നു. കമ്പനിയുടെ കണ്ണൂ൪ ഓഫിസിൻെറ ഉദ്ഘാടനം ഈമാസം 21ന് വൈകീട്ട് നാലുമണിക്ക് കണ്ണൂ൪ ചേംബ൪ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ സെൻറ൪ ഫോ൪ ഇസ്ലാമിക് ഫിനാൻസ് ജനറൽ സെക്രട്ടറി എച്ച്.അബ്ദുൽ റഖീബ് നി൪വഹിക്കുമെന്ന് എ.ഐ.സി.എൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസ൪ കെ.കെ. അലി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. എ.ഐ.സി.എൽ ഡയറക്ട൪ ടി. ആരിഫലി, ഇൻകൽ ചെയ൪മാൻ ടി. ബാലകൃഷ്ണൻ എന്നിവ൪ മുഖ്യാതിഥികളായിരിക്കും.

കൊച്ചി ആസ്ഥാനമായി 10 വ൪ഷം മുമ്പ് തുടങ്ങിയ എ.ഐ.സി.എല്ലിൻെറ മൂന്നാമത്തെ ഓഫിസാണ് കണ്ണൂരിൽ തുറക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ‘ഇസ്ലാമിക സാമ്പത്തികക്രമത്തെ അറിയുക’ എന്ന തലക്കെട്ടിൽ സെമിനാറും സംഘടിപ്പിക്കും. 21ന് രാവിലെ 9.30 മുതൽ ചേംബ൪ ഹാളിൽ നടക്കുന്ന സെമിനാറിൽ ഇസ്ലാമിക് ഫിനാൻസിൻെറ വിവിധ തലങ്ങൾ സംബന്ധിച്ച് വിദഗ്ധ൪ പ്രഭാഷണം നടത്തും. സെമിനാറിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവ൪ 9446945939 എന്ന നമ്പറിലോ info@aiclindia.com എന്ന വിലാസത്തിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റ൪ ചെയ്യണം.


റിസ൪വ് ബാങ്ക് അനുമതിയോടെ ആളുകളിൽനിന്ന് ഓഹരി സ്വീകരിച്ച് ഇസ്ലാമിക സാമ്പത്തിക ക്രമം അനുസരിച്ച് പ്രവ൪ത്തിക്കുന്ന എ.ഐ.സി.എൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്ന് കെ.കെ. അലി പറഞ്ഞു. എട്ടു വ൪ഷമായി തുട൪ച്ചയായി ഡിവിഡൻറ് നൽകുന്ന കമ്പനിക്ക് 700 നിക്ഷേപകരും ഏഴു കോടിയുടെ ആസ്തിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാ൪ത്താസമ്മേളനത്തിൽ ചീഫ് ഓപറേറ്റിങ് ഓഫിസ൪ സി.എസ്. തൻവീ൪ മുഹ്യുദ്ദീനും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.